കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത തുകയെ കുറിച്ച് തര്‍ക്കം; വിജയ് ആരാധകനെ രജനീകാന്ത് ആരാധകന്‍ കൊലപ്പെടുത്തി
COVID-19
കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത തുകയെ കുറിച്ച് തര്‍ക്കം; വിജയ് ആരാധകനെ രജനീകാന്ത് ആരാധകന്‍ കൊലപ്പെടുത്തി
ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 4:01 pm

ചെന്നൈ: കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങള്‍ നല്‍കിയ തുകയെ കുറിച്ചുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. പോണ്ടിച്ചേരി മാരക്കാനം സ്വദേശിയായ 22 വയസുകാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രജനികാന്ത് ആരാധകനായ ദിനേശ് ബാബു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവരാജ് വിജയ് ആരാധകനായിരുന്നു.

കൊറോണ പ്രതിരോധത്തിനായി എറ്റവും കൂടുതല്‍ തുക നല്‍കിയത് തങ്ങളുടെ ഇഷ്ട താരമാണെന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അയല്‍വാസികളും സുഹൃത്തുക്കളുമാണെന്നാണ് പൊലീസ് പറയുന്നത്.

സംസ്ഥാനത്ത് ഏറ്റവും വലിയ തുക സംഭാവന ചെയ്തത് വിജയ് ആണെന്നായിരുന്നു യുവരാജ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ദിനേശ് രംഗത്ത് എത്തുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ദിനേശ് യുവരാജിനെ തള്ളി താഴെയിടുകയായിരുന്നു.

യുവരാജിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പോണ്ടിച്ചേരി കാലാപ്പേട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.