ഹിറ്റ്മാന്‍ രോഹിത് ശര്‍മയല്ല, ഇനി ഡോക്ടര്‍ രോഹിത് ശര്‍മ
Sports News
ഹിറ്റ്മാന്‍ രോഹിത് ശര്‍മയല്ല, ഇനി ഡോക്ടര്‍ രോഹിത് ശര്‍മ
ആദര്‍ശ് എം.കെ.
Thursday, 22nd January 2026, 7:58 pm

ഇന്ത്യന്‍ ഇതിഹാസം രോഹിത് ശര്‍മയ്ക്ക് ഓണററി ഡോക്ടറേറ്റ് (ഡി. ലിറ്റ്) സമ്മാനിക്കാന്‍ അജീന്‍ക്യ ഡി.വൈ. പാട്ടീല്‍ യൂണിവേഴ്‌സിറ്റി. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വകലാശാലയുടെ അംഗീകാരം.

പൂനെയില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ രോഹിത് ശര്‍മയ്ക്ക് ഡോക്ടറേറ്റ് സമ്മാനിക്കും.

ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും രോഹിത് ശര്‍മ നല്‍കിയ അസാധാരണ സംഭാവനകള്‍, മികച്ച നേതൃപാടവം, രാജ്യത്തുടനീളമുള്ള കായിക താരങ്ങളിലും യുവാക്കളിലും ചെലുത്തിയ സ്വാധീനം എന്നിവ പരിഗണിച്ചാണ് ഡോക്ടറേറ്റ് സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല പറഞ്ഞു.

ക്രിക്കറ്റിനും അദ്ദേഹം ഉയര്‍ത്തിപ്പിടുക്കുന്ന മൂല്യങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് ഓണററി ബിരുദം നല്‍കുന്നതെന്ന് അജീന്‍ക്യ ഡി.വൈ പാട്ടീല്‍ സര്‍വകലാശാല ചാന്‍സിലര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

‘ക്രിക്കറ്റില്‍ ‘ഹിറ്റ്മാന്‍’ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ അറിയുന്നതെങ്കിലും, രോഹിത് ശര്‍മയുടെ ജീവിതത്തില്‍ വ്യത്യസ്തമായ ഒരു നേട്ടം കൂടി അടയാളപ്പെടുത്തുന്നു. ഈ ഓണററി ഡോക്ടറേറ്റ് നല്‍കുന്നതിലൂടെ, എ.ഡി.വൈ.പി.യു അദ്ദേഹം പ്രതിനിധീകരിക്കുന്ന മൂല്യങ്ങളെ അംഗീകരിക്കുന്നു,’ സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ വിശിഷ്ട വ്യക്തികളും ഈ ചടങ്ങിന്റെ ഭാഗമാകും.

സമൂഹത്തിനോ, സംസ്‌കാരത്തിനോ, അല്ലെങ്കില്‍ ഒരു പ്രത്യേക മേഖലയിലോ അസാധാരണമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പരമ്പരാഗതമായി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്.) സമ്മാനിക്കുന്നത്.

 

Content Highlight: Ajeenkya D.Y. Patil University to confer honorary doctorate on Rohit Sharma

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.