തമിഴില്‍ ഇനി ഐശ്വര്യ ലക്ഷ്മി ആര്യയ്ക്കും സിമ്രാനുമൊപ്പം; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
Entertainment news
തമിഴില്‍ ഇനി ഐശ്വര്യ ലക്ഷ്മി ആര്യയ്ക്കും സിമ്രാനുമൊപ്പം; സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th October 2021, 4:42 pm

ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത തമിഴ് ചിത്രം നടന്‍ ആര്യയ്‌ക്കൊപ്പം. സിനിമയുടെ പൂജ തിങ്കളാഴ്ച നടന്നു.

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ആര്യയുടെ 33ാമത്തെ സിനിമയാണ്. പേരിട്ടിട്ടില്ലാത്ത സിനിമ ‘ആര്യ 33’ എന്നാണ് വിശേഷിപ്പിക്കുന്നത്.

‘ടെഡി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം ശക്തി സൗന്ദര്‍ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിമ്രാന്‍, കാവ്യ ഷെട്ടി, ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സിനിമയുടെ പൂജയ്ക്ക് ശേഷം നടന്‍ ആര്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സിനിമയെപ്പറ്റി സംസാരിച്ചിരുന്നു.

” എന്റെ സഹോദരന്‍ ശക്തി രാജനൊപ്പം അടുത്ത സിനിമ ചെയ്യാനാരംഭിക്കുന്നതില്‍ ആവേശത്തിലാണ്. ഞങ്ങളെല്ലാവര്‍ക്കും ഈ ചിത്രം സ്‌പെഷ്യല്‍ ആയിരിക്കും. നിങ്ങളുടെ എല്ലാവരുടേയും സ്‌നേഹവും ആശിര്‍വാദവും വേണം,” ആര്യ ട്വിറ്ററില്‍ കുറിച്ചു.


ഡി. ഇമ്മനാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം യുവ. ചെന്നൈ, മലേഷ്യ എന്നിവടങ്ങളാകും സിനിമ ചിത്രീകരിക്കുക.

ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്‍വന്‍ എന്നിവയാണ് ഐശ്വര്യ മുന്‍പ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aishwarya Lekshmi is ready to do her next Tamil movie with Arya