അബ്ദുള്ളക്കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ; നബി ദിന പോസ്റ്റില്‍ ഐഷ സുല്‍ത്താന
Social Tracker
അബ്ദുള്ളക്കുട്ടിയെ വിളിച്ചറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ; നബി ദിന പോസ്റ്റില്‍ ഐഷ സുല്‍ത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 8:10 pm

കവരത്തി: ലക്ഷദ്വീപിലെ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന. ‘അബ്ദുള്ള കുട്ടിയെ അറിയിച്ചില്ലേ.. പാവം കുട്ടി, ഒരുപാടു വിഷമിക്കും’ എന്നൊരാളുടെ കമന്റിനാണ് ഐഷയുടെ മറുപടി.

‘അബ്ദുള്ളക്കുട്ടിയെ വിളിച്ചു അറിയിക്കാന്‍ ഇതയാളുടെ മരുമോളുടെ നിക്കാഹൊന്നും അല്ലല്ലോ…? സ്വന്തക്കാര്‍ പോലും ഓനെ (അവനെ) ഒരു പരിപാടിക്കും വിളിക്കില്ലാ അപ്പോഴാ ഇനി ദ്വീപുകാര്‍ വിളിക്കാന്‍ നിക്കാ..’ എന്നായിരുന്നു ഐഷയുടെ പ്രതികരണം.

നേരത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ ഉടലെടുത്ത ജനകീയ പ്രക്ഷോഭത്തിനെതിരെ ശക്തമായ നിലപാടുകളായിരുന്നു അബ്ദുള്ളക്കുട്ടി എടുത്തിരുന്നത്.

ഐഷ സുല്‍ത്താനയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന അബ്ദുള്ളക്കുട്ടി ഐഷയ്ക്കെതിരായി രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്നും പറഞ്ഞിരുന്നു.

ലക്ഷദ്വീപ് ബി.ജെ.പി ഘടകം നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്.


രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്ന ഐഷയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aisha Sulthana AP Abdullakkutty Lakshadweep BJP