നാടകത്തിന്റെ ഒന്നാം രംഗം, ഐഷ പോറ്റിയെ തെറിവിളിച്ചുകൊണ്ട് യു.ഡി.എഫിന്റെ ഐ.ടി സെല്ലുകള്‍ നിയന്ത്രിക്കുന്ന കുറേ ഫേക്ക് ഐഡികള്‍ രംഗത്ത് വരുന്നതാണ്. രണ്ടാമത്തേത്, ഐഷ പോറ്റിക്കെതിരെ ‘സി.പി.ഐ.എം സൈബര്‍ ആക്രമണം!’ എന്ന ബ്രേക്കിങ് ന്യൂസുമായി മാധ്യമങ്ങള്‍ ചര്‍ച്ച തുടങ്ങും.
ചാനല്‍ മുറികളില്‍ സദാചാരവും സൈബര്‍ നിയമങ്ങളും കത്താന്‍ തുടങ്ങും. മൂന്നാം രംഗം, വിറയാര്‍ന്ന ശബ്ദത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനം നടത്തുന്നതായിരിക്കുമെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.
ഈ പത്രസമ്മേളനത്തില്‍ സി.പി.ഐ.എം കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണെന്നും ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് നേതാക്കള്‍ ആഞ്ഞടിക്കുമെന്നും കെ.ജെ. ഷൈന്‍ പറയുന്നു.
ചുരുക്കത്തില്‍ അടി തുടങ്ങുന്നതും കരയുന്നതും പരാതി പറയുന്നതും ഒരേ ടീം തന്നെയായിരിക്കുമെന്നും പരിഹാസമുണ്ട്.
ഇത് യു.ഡി.എഫിന്റെ സ്ഥിരം നാടകമാണെന്നും ഷൈന്‍ ചൂണ്ടിക്കാട്ടി. ഈ നാടകങ്ങള്‍ കാണാന്‍ കെ.ജെ. ഷൈന്‍ സഖാക്കളെയും ഗാലറിയിലേക്ക് ക്ഷണിക്കുന്നുണ്ട്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടേത് അടക്കമുള്ള സൈബര്‍ ആക്രമണത്തില്‍ കെ.ജെ. ഷൈന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തനിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ അടങ്ങുന്ന ഒന്നിലധികം യു.ആര്‍.എല്ലുകളാണ് ഷൈന്‍ പൊലീസിന് കൈമാറിയിരുന്നത്.
ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ എറണാകുളം ജില്ലയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്റെ പി.എയും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. ഷാജഹാനെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
Content Highlight: Aisha Potty joins Congress; Now more fake IDs of UDF IT cell will come to light: KJ Shine