ഒരു മുടികളയല്‍ ദിവസത്തിന്‍റെ ചടങ്ങുമായി ബന്ധപ്പെട്ടു ഒരു പോത്തിനെ ഹക്കീക്ക അറക്കുന്നതാണ് സംഗതി ! സിദ്ധാര്‍ഥ് ശിവ കാണിയ്ക്കാന്‍ മറന്ന ചിലതുണ്ട് – അവടെ കൂടിയ കുടുംബക്കാര്‍ക്കും, അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇവര്‍ മറക്കാറില്ല എന്ന്.

ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ | അമല്‍ ലാല്‍
ഈ കണ്ണുകള്‍ അത്ര നിഷ്കളങ്കമാണോ ? !
ഐന്‍ എന്ന് വച്ചാല്‍ കണ്ണ് എന്നാണത്രേ, സിദ്ധാര്‍ഥ് ശിവയുടെ ഈ കണ്ണുകള്‍ അത്രയ്ക്കും നിഷ്കളങ്കമാണോ ? !
മനുഷ്യനെ കൊല്ലുന്നതിനേക്കാള്‍ അതിഭീകരമായിട്ടള്ളൊരു സീന്‍ ഒരുക്കിയാണ് സിദ്ധാര്‍ഥ് ശിവ ഒരു “ഗോവധം” കാണിയ്ക്കുന്നത് !
രക്തം, ഭീകരത, മുരള്‍ച്ച, വീണ്ടും ഭീകരത, കഴുകി കളയുന്ന രക്തം !
മറ്റേ ഭീകരതയുടെ ബാക്ക്ഗ്രൗണ്ട് സ്കോര്‍ !!
ഒരു മുടികളയല്‍ ദിവസത്തിന്‍റെ ചടങ്ങുമായി ബന്ധപ്പെട്ടു ഒരു പോത്തിനെ ഹക്കീക്ക അറക്കുന്നതാണ് സംഗതി !
സിദ്ധാര്‍ഥ് ശിവ കാണിയ്ക്കാന്‍ മറന്ന ചിലതുണ്ട് – അവടെ കൂടിയ കുടുംബക്കാര്‍ക്കും, അപ്പുറത്തെയും ഇപ്പുറത്തെയും വീട്ടുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ ഇവര്‍ മറക്കാറില്ല എന്ന്.
ചോറും കറിയും അവടെയൊക്കെ ബാക്കി ഉണ്ടെങ്കില്‍ അന്നത്തെ ദിവസം ഞങ്ങള്‍ടെ വീട്ടിലൊക്കെ കുശാലാവാറുണ്ട് എന്ന്. ആ പോത്തിനെ വിശക്കുന്നവര്‍ക്ക് കറി വച്ച് കൊടുക്കാറുണ്ട് എന്ന് സാരം .
കെ എല്‍ പത്തു കണ്ടിട്ടില്ലെങ്കില്‍ സിദ്ധാര്‍ഥ് ശിവ കാണണം. മലബാറിന്‍റെ മൈന്യൂട്ടുകളെ തേടുന്നുണ്ട് ആ സിനിമ. രസവും രസക്കേടും തോന്നാം, എന്നാലും ഞാന്‍ കണ്ട മലപ്പുറവും മലബാറും അതാണ്.
സിദ്ധാര്‍ഥ് ശിവ ഇടയ്ക്കെപ്പോഴോ റുമിയെന്നും മലക്കെന്നുമൊക്കെ പറയുമ്പോഴും പല ക്യാമറ കാഴ്ച്ചക്കള്‍ക്കും ഒരു ഇസ്ലാം ഫോബിയ ബാധിച്ചവന്‍റെ മഞ്ഞ നിറമാണെന്ന് തോന്നിപ്പോയി.
എവടെയും പ്ലേസ് ചെയ്യാവുന്ന ഒരു സാക്ഷി കഥ, ഒരു സോ കോള്‍ഡ് കൊലപാതക വിരുദ്ധ സിനിമ, ഒരു അവാര്‍ഡ് സിനിമ -കൊണ്ടോട്ടിയ്ക്ക് അടുത്തൊരു മാനുവില്‍ ചെന്ന് നിന്നത് എന്ത് കൊണ്ടാണ് ?
ബലി കൊടുക്കാന്‍ നിര്‍ത്തിയ പോത്തിനെ അഴിച്ചു വിട്ടു ആകാശത്തേയ്ക്ക് നോക്കുന്ന മാനു കാണുന്നുണ്ട് ചന്ദ്രനടുത്തു ഒരു മലക്കിനെ. അപ്പോള്‍ ആശ്വാസം തോന്നിപ്പോയി, പോത്തിനെ കൊല്ലുന്നത് കണ്ടു പകച്ച യൗവനവും കൊണ്ട് മാനു പോയി ശാഖയില്‍ ചേര്‍ന്നില്ലല്ലോ എന്ന്, ആശ്വാസം!
ഇവടെ ഉത്സവത്തിന്‍റെ ഭാഗായി കരിങ്കാളികള്‍ കോഴിയെ കഴുത്ത് അറുത്തു കൊന്നു താണ്ഡവം ആടാറുണ്ട്. ഈ നാട്ടില്‍ മൃഗങ്ങളെ കൊന്നും മറ്റുമാണ് ലെതര്‍ ഉണ്ടാക്കാറുള്ളതു, സിദ്ധാര്‍ഥ് ശിവയുടെ ബെല്‍റ്റ് ലെതര്‍ ആണോ?
അസുഖം വരുമ്പോള്‍ (വരാതിരിക്കട്ടെ) അങ്ങ് തേടുന്ന ഇംഗ്ലീഷ് മരുന്നുകള്‍ പയറ്റി തെളിഞ്ഞത് പല മൃഗങ്ങളെയും കൊല്ലാന്‍ കൊടുത്തിട്ടാണ്.
ഇതിനെല്ലാം സാക്ഷിയായ ഒരു മനുവോ, ദിനേശനോ ആവാമായിരുന്നിടതാണ് താങ്കള്‍ പോത്തിനെ അറക്കാന്‍ കൂട്ടു നിക്കുന്ന, കോഴിയെ അറക്കുന്ന നിഷ്കളങ്കനായ മാനുവിനെ തന്നെ തേടുന്നത്.
ബലി കൊടുക്കാന്‍ നിര്‍ത്തിയ പോത്തിനെ അഴിച്ചു വിട്ടു ആകാശത്തേയ്ക്ക് നോക്കുന്ന മാനു കാണുന്നുണ്ട് ചന്ദ്രനടുത്തു ഒരു മലക്കിനെ.
അപ്പോള്‍ ആശ്വാസം തോന്നിപ്പോയി, പോത്തിനെ കൊല്ലുന്നത് കണ്ടു പകച്ച യൗവനവും കൊണ്ട് മാനു പോയി ശാഖയില്‍ ചേര്‍ന്നില്ലല്ലോ എന്ന്,
ആശ്വാസം!
തീര്‍ത്തും നിഷ്കളങ്കമായാവും നിങ്ങളീ തിരകഥ എഴുതിയിരിക്കുക്ക, പക്ഷെ ഈ ഫാഷിസ്റ്റ് കാലത്ത്, മോഡിക്കാലത്ത്, ഗോമാംസം കഴിച്ചതിനു ആളുകള്‍ കൂട്ടം കൂടി ഒരാളെ കൊല്ലുന്ന കാലത്ത് ഇത്രയും നിഷ്കളങ്കത നമുക്കാവശ്യം ഇല്ലെന്നു തന്നെയാണ്. !
അതും വാണിജ്യ സിനിമയ്ക്ക് ഇപ്പുറത് ഇരുന്നു സീരിയസ് സിനിമയെയും, ഉദാത്ത സിനിമയെയും തേടുന്ന നിങ്ങള്‍ക്ക് ഇത്രയും നിഷ്കളങ്കത പാടില്ലാത്തതാണ്. !
ഒരു സിനിമ എന്ന രീതിയിലെ ഇഷ്ടക്കേടുകളും, ബോറടിയും, കോട്ട് വായും സഹിയ്ക്കാന്‍ ബാധ്യസ്ഥനാണ്- കണ്ടു ശീലിച്ച വാണിജ്യ സിനിമയുടെ വേഗത്തിന് ഒപ്പം എത്തിയില്ല എന്നത് ക്ഷമിച്ചു കൊടുക്കാറുള്ളതാണ്, അല്ലെങ്കി എന്‍റെ കാഴ്ച്ച ശീലത്തിന്റെ പ്രശ്നമാണെന്ന് സ്വയം തലകുനിയ്ക്കാറുള്ളതാന് !
പക്ഷെ ഒരു പോത്തിറച്ചി വിരുദ്ധ സിനിമ ! സഹിക്കില്ല ഞാന്‍ !
ആ വിഷമത്തിന് അപ്പൊ തന്നെ പോയി പോത്തിറച്ചിയും പൊറാട്ടയും തിന്നപ്പോഴാണ് കണ്ട പാപം തിന്ന് തീര്‍ന്നത് .
ഈ കണ്ണുകള്‍ അത്ര നിഷ്കളങ്കമാണോ ? ! ഐന്‍ എന്ന് വച്ചാല്‍ കണ്ണ് എന്നാണത്രേ, സിദ്ധാര്‍ഥ് ശിവയുടെ ഈ കണ്ണുകള്‍ അത്രയ്ക്കും …
Posted by Amal Lal on Wednesday, September 30, 2015
