2026 ടി – 20 ലോകകപ്പ് ന്യൂസിലാൻഡും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഒന്നാം സെമി ഫൈനൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തിട്ടുണ്ട്. 28 പന്തിൽ 52 റൺസെടുത്ത മാർക്കോ യാൻസനും ഒരു പന്തിൽ ഒരു റൺസുമായി കോർബിൻ ബോഷുമാണ് ക്രീസിലുളളത്.
മത്സരത്തിൽ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം വലിയ പ്രകടനം നടത്താതെ മടങ്ങിയിരുന്നു. 20 പന്തുകൾ നേരിട്ട താരം 18 റൺസാണ് നേടിയത്. ഒന്ന് വീതം സിക്‌സും ഫോറുമടക്കമാണ് പ്രോട്ടിയാസ് നായകൻ അടിച്ചത്. 90.00 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
What an incredible effort from Daryl Mitchell to send Aiden Markram back! 👏
ഈ പ്രകടനത്തോടെ ഒരു മോശം റെക്കോഡിൽ മാർക്രം ഒന്നാമതെത്തി. ടി – 20 ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് നേടിയ ക്യാപ്റ്റന്മാരുടെ ലിസ്റ്റിലാണ് താരം തലപ്പത്തെത്തിയത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധനെയെ മറികടന്നാണ് പ്രോട്ടിയാസ് നായകൻ ഈ മോശം നേട്ടം തന്റെ പേരിലാക്കിയത്. ജയവർധനെയ്ക്ക് 91.66 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ടി – 20 ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് നേടിയ ക്യാപ്റ്റന്മാർ (കുറഞ്ഞത് 20 പന്തുകൾ)
(താരം – ടീം – റൺസ് – സ്ട്രൈക്ക് റേറ്റ് എന്നീ ക്രമത്തിൽ)
ഏയ്ഡൻ മാർക്രം – സൗത്ത് ആഫ്രിക്ക – 18 (20) – 90.00
മഹേല ജയവർധനെ – ശ്രീലങ്ക – 33 (36) – 91.66
രോഹിത് ശർമ – ഇന്ത്യ – 27 (28) – 96.42
മൈക്കൽ ക്ലാർക്ക് – ഓസ്ട്രേലിയ – 27 (27) – 100
മുഹമ്മദ് ഹഫീസ് – പാകിസ്ഥാൻ – 42 (40) – 105.00
പ്രോട്ടിയാസിന് ഡെവാൾഡ് ബ്രെവിസ് (27 പന്തിൽ 34), ട്രിസ്റ്റൻ സ്റ്റബ്സ് (24 പന്തിൽ 29), ക്വിന്റൺ ഡി കോക്ക് (എട്ട് പന്തിൽ പത്ത്), ഡേവിഡ് മില്ലർ (ആറ് പന്തിൽ ആറ്), റിയാൻ റിക്കിൽട്ടൻ (ഒരു പന്തിൽ 0) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
Off-spin does the trick for the Kiwis! 👏
☝️ de Kock
☝️ Rickelton
Cole McConchie’s double-wicket over has put South Africa under early pressure! 🥶