ടി – 20 ലോകകപ്പില്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രം. ടൂര്‍ണമെന്റിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടന്ന മത്സരത്തിലാണ് താരം ഈ നേട്ടം നേടിയെടുത്തത്.
മത്സരത്തില്‍ മാര്‍ക്രം 46 പന്തില്‍ പുറത്താവാതെ 82 റണ്‍സെടുത്തിരുന്നു. നാല് സിക്‌സുകളും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ഈ എഡിഷനില്‍ തന്റെ സ്‌കോര്‍ 264 ആക്കി ഉയര്‍ത്താന്‍ മാര്‍ക്രമിന് സാധിച്ചു. ഇതാണ് താരത്തിന് ഏറ്റവും കൂടുതല്‍ റണ്‍സുള്ള ക്യാപ്റ്റന്മാരില്‍ രണ്ടാം സ്ഥാനം സമ്മാനിച്ചത്.
ഏയ്ഡന്‍ മാര്‍ക്രം. Photo: Johns/x.com
ഇതാകട്ടെ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ്. രോഹിത്ത് 2024ല്‍ 257 റണ്‍സെടുത്തിട്ടുണ്ട്. ഇതാണ് മാര്‍ക്രം പിന്തള്ളിയത്. ഈ നേട്ടത്തില്‍ പാക് മുന്‍ നായകന്‍ ബാബര്‍ അസമാണ് മുന്നിലുള്ളത്.
മത്സരത്തില്‍ മാര്‍ക്രമിന് പുറമെ സൗത്ത് ആഫ്രിക്കക്കായി ക്വിന്റണ്‍ ഡി കോക്ക് 24 പന്തില്‍ 47 റണ്‍സും റിയാന്‍ റിക്കില്‍ട്ടണ്‍ 28 പന്തില്‍ പുറത്താവാതെ 45 റണ്‍സും നേടി. ഇവരുടെ പ്രകടനത്തില്‍ പ്രോട്ടീയാസ് ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ഈ വിജയം ടീമിനിന് സെമി ഫൈനല്‍ പ്രവേശനം നല്‍കുകയും ചെയ്തു.
Content highlight: Aiden Markram became second captain to score most runs in a T20 World Cup by surpassing Rohit Sharma