മധുര: അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി കെ. പളനി സ്വാമി എം.എല്‍.എ കെ.എ. സെങ്കോട്ടയ്യനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കി. ഈറോഡിലെ സബര്‍ബര്‍ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ജില്ലാ സംഘടന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായിരുന്നു സെങ്കോട്ടയ്യന്‍.
‘ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ഈറോഡ് സബര്‍ബന്‍ വെസ്റ്റ് ജില്ലയുടെ ജില്ലാ സംഘടനാ സെക്രട്ടറിയുടെയും, ജില്ലാ സെക്രട്ടറിയുടെയും ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന എം.എല്‍.എ സെങ്കോട്ടയ്യനെ ഇന്ന് മുതല്‍ ഈ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു,’ പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം ഹൈക്കമാന്റിന്റെ തീരുമാനത്തെ സെങ്കോട്ടയ്യന്‍ സ്വാഗതം ചെയ്തു. എ.ഐ.എ.ഡി.എം.കെയില്‍ ഐക്യം ഉറപ്പാക്കാനാണ് താന്‍ ശരമിച്ചതെന്നും പ്രവര്‍ത്തിക്കുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും വിജയം നേടാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, ഞങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഇ.പി.എസിനെ കണ്ട് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ വാഗ്ദാനം ചെയ്തു. ഇ.പി.എസിന് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനും പിന്തുടരാനും കഴിഞ്ഞില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.