തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുളള മുഖ്യമന്ത്രിയുടെ എ.ഐ നിര്‍മിത ഫോട്ടോ പങ്കുവെച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് എ.ന്‍ സുബ്രഹമണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗമാണ് സുബ്രഹമണ്യന്‍. അദ്ദേബത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
‘പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ കാരണമെന്തായിരിക്കും’ എന്ന അടിക്കുറിപ്പോടെയായിരുന്നു എന്‍.സുബ്രഹമണ്യന്‍ ചിത്രം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.
എന്നാല്‍ ഈചിത്രം എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അതിന്റെ വസ്തുതകള്‍ പുറത്തുവരുമെന്നും സി.പി.എ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റടിയിലെടുക്കല്‍ നടപടി.
എന്നാല്‍ എ.ന്‍ സുബ്രഹണ്യന്റെ അറസ്റ്റില്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ആഭ്യന്തര വകുപ്പിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍പ്രതികരിച്ചു. ഇതേ ഫോട്ടോ പങ്കുവെച്ച രാജീവ് ചന്ദ്ര ശേഖറിനെതിരെ കേസില്ല. ബി.ജെ.പിക്കെതിരെ ചെറുവിരലക്കാന്‍ പോലും സര്‍ക്കാരിന് ധൈര്യമില്ലെന്നും പ്രവീണ്‍കുമാര്‍ വിമര്‍ശിച്ചു.
ശക്തമായി പ്രതിഷേധിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മോദിയും അമിത്ഷായും പെരുമാറുന്നത് പോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേഷ് ചെന്നിത്തല വിമര്‍ശിച്ചു. കേസ് രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ചെന്നിത്തല കൂട്ടി ചേര്‍ത്തു.
Content Highlight:AI photo of the Chief Minister with Unnikrishnan Potty; N Subramanian in custody
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.