അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ഡി.ജി.സി.എ. എയര്‍ ഇന്ത്യയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം.
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ഡി.ജി.സി.എ. എയര്‍ ഇന്ത്യയിലെ മൂന്ന് പ്രധാന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഡി.ജി.സി.എയുടെ നിര്‍ദേശം.
ഉദ്യോഗസ്ഥരെ മാറ്റാനുള്ള നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ഉദ്യോഗസ്ഥരെയും പത്ത് ദിവസത്തിനുള്ളില്‍ മാറ്റണമെന്നാണ് നിര്‍ദ്ദേശം.
ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ചൂര സിങ്, ക്രൂ ഷെഡ്യൂളിങ് ചീഫ് മാനേജര്‍ പിങ്കി മിത്തല്‍, ക്രൂ ഷെഡ്യൂളിങ് പ്ലാനിങ് പായല്‍ അറോര എന്നിവരെയാണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരെ ക്രൂ ഷെഡ്യൂളിങ് ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് പറഞ്ഞു.
ഈ വ്യക്തികള്‍ അനധികൃതമായ ക്രൂ പെയറിങ്ങ്, ലൈസന്‍സിങ്ങ്, ക്രൂ റെസ്റ്റ് മാനദണ്ഡങ്ങളുടെ ലംഘനം, മേല്‍നോട്ടത്തിലെ വ്യവസ്ഥാപരമായ പരാജയങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നു.
അവര്‍ക്കെതിരെ ആഭ്യന്തര അച്ചടക്ക നടപടികള്‍ ആരംഭിക്കാനും വ്യോമയാന വാച്ച്‌ഡോഗിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എയര്‍ ഇന്ത്യ പ്രസ്തുത ഉദ്യോഗസ്ഥരെ വിമാനസുരക്ഷ, ക്രൂ ക്രമീകരണം തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും ഉത്തരവുണ്ട്.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തകരാറായതിനാല്‍ അതില്‍ നിന്നുമുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ബ്ലാക് ബോക്സ് ഡാറ്റാ എക്സ്ട്രാക്ഷന്‍ നടത്തുന്നതിനായി വാഷിങ്ടണ്‍ ഡിസിയിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് അയക്കുമെന്നും വിവരം വന്നിരുന്നു.
ജൂണ്‍ 12നാണ് വിമാനപകടം ഉണ്ടായത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. വിശ്വസ് കുമാര്‍ രമേശ് എന്ന യാത്രക്കാരന്‍ മാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
Content Highlight: Ahmedabad plane crash: DGCA orders removal of three Air India officials