ബി.ജെ.പി ഹിന്ദുക്കളുടെ രക്ഷകരാണെന്ന് കരുതുന്നുണ്ടെങ്കില്‍, വെറും തെറ്റിദ്ധാരണ; ബി.ജെ.പി ബീഫ് പാര്‍ട്ടിയെന്ന് ശിവസേന
national news
ബി.ജെ.പി ഹിന്ദുക്കളുടെ രക്ഷകരാണെന്ന് കരുതുന്നുണ്ടെങ്കില്‍, വെറും തെറ്റിദ്ധാരണ; ബി.ജെ.പി ബീഫ് പാര്‍ട്ടിയെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th September 2021, 3:40 pm

പനാജി: ഗോവയിലെ ബി.ജെ.പി ബീഫ് പാര്‍ട്ടിയായി മാറിയെന്ന് ശിവസേന.

ബി.ജെ.പി ഹിന്ദുക്കളുടെ രക്ഷകരാണെന്ന് ഗോവയിലെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് ശിവസേന പറഞ്ഞു. ബി.ജെ.പിയുടെ ഹിന്ദുത്വം ഒരു മുഖംമൂടിയാണെന്നും ശിവസേന പറയുന്നു.

രാജ്യത്തെമ്പാടും ബീഫ് നിരോധിക്കണമെന്ന് പറയുമ്പോള്‍ ഗോവയില്‍ പശുവിറച്ചി എത്ര വേണമെങ്കിലും കിട്ടുമെന്നും പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ ആരോപിക്കുന്നു.

വാരനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സേനയുടെ വിമര്‍ശനം.

ഗോവയില്‍ ബി.ജെ.പിയെ കൊണ്ടുവന്ന മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ പൊരുതിയെങ്കിലും അതേ ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയായെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

 

 

 

Content Highlights: Ahead of Goa polls, Shiv Sena dubs BJP as real beef party