ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് മനുഷ്യനാണെന്ന് മറുപടി നല്‍കി അഹാന കൃഷ്ണ
Social Media
ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് മനുഷ്യനാണെന്ന് മറുപടി നല്‍കി അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd June 2021, 10:52 am

കോഴിക്കോട്: താന്‍ ബി.ജെ.പിക്കാരിയാണോ എന്ന ചോദ്യത്തിന് മനുഷ്യനാണെന്ന് മറുപടി നല്‍കി നടി അഹാന കൃഷ്ണ. ‘നിങ്ങള്‍ ബി.ജെപിയാണോ’ എന്ന ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് താഴെയുള്ള കമന്റിന് ‘ഞാന്‍ മനുഷ്യനാണ്, കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് ശ്രമിക്കുന്നത്. നിങ്ങളോ,’ അഹാന മറുപടി നല്‍കി.

തന്റെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ചയാള്‍ കമന്റ് ഡിലീറ്റ് ചെയ്‌തെന്ന് അഹാന പറഞ്ഞു. ചിക്കന്‍പോക്സ് വന്ന നാളുകളിലെ അനുഭവം പങ്കുവെച്ച് കുറിച്ച പോസ്റ്റിലാണ് ഒരാള്‍ ഇത്തരത്തില്‍ ചോദ്യവുമായി എത്തിയത്.

‘എന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്.

അതുകൊണ്ടാവും അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തത്. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്,’ അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

Open Photo

അഹാനയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചതോടെ അഹാനയുടെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിനിടെയിലാണ് ഇങ്ങനെയൊരു മറുപടിയുമായി അവര്‍ രംഗത്തെത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആളാണ് അഹാന. അഹാനയുടെ ചില പ്രതികരണങ്ങളുടെ പേരില്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളും ഉണ്ടായിട്ടുമുണ്ട്. സ്വര്‍ണക്കടത്തും തിരുവനന്തപുരത്ത് പിന്നീട് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണും ബന്ധമുണ്ടെന്ന തരത്തിലുള്ള അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കഴിഞ്ഞ വര്‍ഷം വലിയ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTEMT HIGHLIGHTS: Ahana Krishna’s replay of To the question of whether she is a BJP member