ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
ഭീഷണിക്ക് ഒടുവില്‍ വിവാഹം കഴിക്കാമെന്നുവരെ സമ്മതിക്കേണ്ടി വന്നു: 12 മണിക്കൂര്‍ തടവിലായ ഭോപ്പാല്‍ മോഡലിനെ രക്ഷപ്പെടുത്തി
ന്യൂസ് ഡെസ്‌ക്
Saturday 14th July 2018 6:04pm

ഭോപ്പാല്‍: ഭോപ്പാലുകാരിയായ മോഡലിനെ നാടകീയമായി തട്ടിക്കൊണ്ടുപോവുകയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 മണിക്കൂറാണ് മോഡലിന്‌ ഇയാളുടെ തടവില്‍ ഇരിക്കേണ്ടി വന്നത്.


ALSO READ: മുസ്‌ലീം കോണ്‍ഗ്രസില്‍ പുരുഷന്‍മാര്‍ മാത്രമാണോ അതോ സ്ത്രീകളുമുണ്ടോ; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി


ശനിയാഴ്ച ഇയാളുടെ വധഭീഷണിക്ക് വഴങ്ങി താന്‍ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചതായി മോഡല്‍ സീ മീഡിയക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഷോക്കില്‍ നിന്നും ഇനിയും മുക്തയാവാത്ത മോഡല്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.


ALSO READ: മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെ ഭാര്യയും മരിച്ചു; ദുരൂഹതയെന്ന് കുടുംബം


രണ്ട് വര്‍ഷം മുമ്പ് യുവതി മോഡലിങ്ങ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിചയപ്പെട്ടയാളാണ് തട്ടിക്കൊണ്ട്‌പോയ രോഹിത് സിങ്ങ് എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ യുവതിയോട് പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോവല്‍ എന്നും പൊലീസ് പറയുന്നു.

 

 

Advertisement