ലണ്ടന്‍: ക്രിക്കറ്റിന്റെ ഉപജ്ഞാതാക്കാളായ ഇംഗ്ലണ്ട് തന്നെ കൊവിഡാനന്തരവും ക്രിക്കറ്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്. കൊവിഡ് വ്യാപനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നത് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണ്.
ജൂലൈ എട്ടിനാണ് മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. ജൂലൈ 24 ന് അവസാനിക്കും. ഇതിന് പിന്നാലെ ഓസ്ട്രേലിയ, പാകിസ്താന്, അയര്‍ലണ്ട് ടീമുകളെക്കൂടി ഇംഗ്ലണ്ടിലേക്ക് ക്ഷണിക്കാനൊരുങ്ങുരയാണ് ഇ.സി.ബി.
‘വെല്ലുവിളിയാണെന്നറിയാം എങ്കിലും അതൊരു അംഗീകാരം കൂടിയാണ്’, ഇ.സി.ബി ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞു.
ബന്ധപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടച്ചിട്ട ഗാലറിയില്‍ മൂന്ന് ടെസ്റ്റുകളാണ് നടക്കുക.