മറിമായം, എം80 മൂസ എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ സുപരിചിതനാണ് വിനോദ് കോവൂര്‍. നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹം നാടകങ്ങളില്‍ സജീവമായിരുന്നു.
മറിമായം, എം80 മൂസ എന്നീ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ സുപരിചിതനാണ് വിനോദ് കോവൂര്‍. നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹം നാടകങ്ങളില്‍ സജീവമായിരുന്നു.
പുണ്യാളന്‍ അഗര്‍ബത്തീസ് പ്രേമം, ഉസ്താദ് ഹോട്ടല്‍, എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താനടക്കമുള്ള ഒരുപാട് മിമിക്രിക്കാര്‍ ചെയ്യുന്നത് ഒബ്സര്‍വേഷനാണെന്ന് വിനോദ് കോവൂര്‍ പറയുന്നു.
‘ഒരു കോഴിക്കോടുകാരനായ ഞാന്‍ എങ്ങനെയാണ് തൃശൂര്‍ ഭാഷ സംസാരിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കും. പക്ഷേ ഞാന്‍ തൃശൂര്‍ ഭാഷ പറഞ്ഞ സിനിമയും ഉണ്ട്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ഞാന്‍ തൃശൂര്‍ സ്‌ലാങ്ങിലാണ് സംസാരിക്കുന്നത്. പിന്നെ കുഞ്ചാക്കോ ബോബന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ തിരുവല്ല സ്ലാങ്ങിലാണ് ഞാന്‍ സംസാരിക്കുന്നത്. അവിടുത്തെ ക്രിസ്ത്യന്‍സ് ആ ഭാഷ പറയുമ്പോള്‍ ഒരു പ്രത്യേക ടോണാണ്.

പിന്നെ മറിമായം എന്നത് ഭാഷയുടെ ഒരു സംഗമമാണ്. ഒരാള്‍ കോഴിക്കോട് സ്ലാങ്ങില്‍ പറയുന്നു. മറ്റൊരാള്‍ പാലക്കാട്, ഒരാള്‍ തൃശൂര്‍ സ്ലാങ്ങില്‍ പറയുന്നു. ഇങ്ങനെ എല്ലാം കൂടെ മിക്സ്സ് ചെയ്ത ഒന്നാണ് മറിമായം. മറിമായത്തില്‍ എത്തിയതിന് ശേഷമാണ് എനിക്ക് എല്ലാ സ്‌ലാങ്ങിലും സംസാരിക്കാനുള്ള ധൈര്യമുണ്ടായത്.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രഗല്‍ഭരായ നാടകകാരുടെ കൂടെ നാടകം അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. അന്നത്തെ ഫേമസ് നാടകമായ പാട്ട ബാക്കി പാഠം രണ്ട് ഭാരതം, ചന്ദ്രോത്സവം എന്നിങ്ങനെ കുറെ നാടകങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ചന്ദ്രോത്സവം എന്ന നാടകത്തിന് മികച്ച ബാലനടനുള്ള അവാര്‍ഡും കിട്ടിയിരുന്നു,’വിനോദ് കോവൂര്‍ പറയുന്നു.
Content Highlight: After reaching Marimayam, I gained the courage to speak every languages Vinod Kovoor