രാമായണത്തിന് ശേഷം ഓൺലൈനായി ഭ​ഗവത്ഗീത പഠിപ്പിച്ച് ജെ..എൻ.യു; ക്ലാസ് നയിക്കുന്നത് മോദിയുടെ ഉപദേശക കൗൺസിൽ അം​ഗം
national news
രാമായണത്തിന് ശേഷം ഓൺലൈനായി ഭ​ഗവത്ഗീത പഠിപ്പിച്ച് ജെ..എൻ.യു; ക്ലാസ് നയിക്കുന്നത് മോദിയുടെ ഉപദേശക കൗൺസിൽ അം​ഗം
ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2020, 2:18 pm

ന്യൂദൽഹി: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ഏറെ വിവാദത്തിന് വഴിവെച്ച രാമായണ പഠനത്തിന് ശേഷം ഭ​ഗവത്​ഗീതയിൽ ക്ലാസുകൾ ആരംഭിക്കാൻ തയ്യാറെടുത്ത് ദൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല. ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ പത്മതശ്രീ സുഭാഷ് കാക് ആണ് വെബിനാറിലൂടെ ക്ലാസുകൾ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി, അഡ്വൈസറി കൗൺസിൽ അം​ഗം കൂടിയാണ് അദ്ദേഹം.

മെയ് 7 ന് വൈകുന്നേരം ആറ് മണിമുതൽ 7 മണിവരെയാണ് ക്ലാസുകൾ നടക്കുക. അടൽ ബീഹാരി സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സൂം ആപ്പ് വഴിയാണ് പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ നടത്തുന്നത്.

കൊറോണ വൈറസിനെക്കുറിച്ച് അവബോധം നൽകാനും ജെ.എൻ.യുവിന്റെ നേതൃത്വത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. നേരത്തെ ജെ.എൻ.യുവിൽ തന്നെ ലോക്ക് ഡൗൺ സമയത്ത് ഓൺലെെനിലൂടെ രാമായണ പഠനം സംഘടിപ്പിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മഹാത്മ ​ഗാന്ധി തന്നെ രാമന്റെ സത്യത്തെക്കുറിച്ചും, നീതി ബോധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും വാചാലനായിട്ടുണ്ട് എന്നായിരുന്നു വിഷയത്തിൽ വൈസ് ചാൻസലറുടെ പ്രതികരണം.

കൊവിഡ് പശ്ചാത്തലത്തിൽ ജെ.എൻ.യു അടച്ചിട്ടിരിക്കുകയാണ്. പരീക്ഷകൾ ഡിജിറ്റലായി നടത്താനാണ് സർവ്വകലാശാലയുടെ തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.