രണ്‍ജി പണിക്കരുടെ എയര്‍പിടുത്തവും സൗബിന്റെ സ്ലാങ്ങും; വൈറലായി സി.ബി.ഐ ട്രോളുകള്‍
Film News
രണ്‍ജി പണിക്കരുടെ എയര്‍പിടുത്തവും സൗബിന്റെ സ്ലാങ്ങും; വൈറലായി സി.ബി.ഐ ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 5:26 pm

കഴിഞ്ഞ ജൂണ്‍ 12നാണ് മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത സി.ബി.ഐ 5 ഒ.ടി.ടി റിലീസ് ചെയ്തത്. റിലീസ് സമയത്ത് തന്നെ വിമര്‍ശനങ്ങള്‍ ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ഒ.ടി.ടി റിലീസോടെ സി.ബി.ഐ വീണ്ടും ചര്‍ച്ചകളിലുയരുകയാണ്.

എന്‍ഗേജിങ്ങല്ലാത്ത തിരക്കഥയും സംവിധാനവും അഭിനയത്തിലെ പാളിച്ചകളുമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. പതിവ് പോലെ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന്റെ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ചിത്രം കാണുമ്പോള്‍ ഉറങ്ങിപ്പോകുന്നതും രണ്‍ജി പണിക്കറുടെയും പിഷാരടിയുടെയും എയര്‍ പിടുത്തവും സൗബിന്റെ സ്ലാങ്ങുമൊക്കെയാണ് ട്രോളിന്റെ മുഖ്യവിഷയങ്ങള്‍. മറ്റ് ചിത്രങ്ങളിലേത് പോലെ സി.ബി.ഐ ട്രോളുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

മെയ് ഒന്നിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മുകേഷ്, സായ്കുമാര്‍, ജഗതി, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വലിയ താരനിരയാണ് സി.ബി.ഐ ചിത്രത്തില്‍ എത്തിയത്.

ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ്. സ്വര്‍ഗചിത്രയാണ് നിര്‍മാണം.

 

 

May be a meme of 6 people, beard and text that says "രഞ്ജി പണിക്കറടക്കം പല കാസ്റ്റിംഗും മോശമായി തോന്നിയപ്പോൾ... TROLL പടത്തിൽ ആകെയുണ്ടായിരുന്ന ആശ്വാസമായി തോന്നിയത്.... OLLYWOOD ഒരൊറ്റ ഡയലോഗ് പോലുമില്ലാതെയുള്ള ഇങ്ങേരുടെ പ്രസ്സൻസ് ആയിരുന്നു"

May be a meme of 5 people, people standing and text

May be a meme of 3 people, beard and text that says "കൊലയാളി വിമാനത്തിൽ വെച്ച് Pacemaker ഹാക്ക് ചെയ്താണ് കൊലചെയ്തത്.. ട്രോൾ മലയാള സംഭവം നടക്കുന്നത് 2012 ൽ.. അന്ന് ഹാക്ക് ചെയ്യാൻ വിമാനത്തിൽ എവിടെയാടോ ഇന്റർനെറ്റും വൈഫൈയും.. കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.. ഹാക്ക് ചെയ്തു..അത്രതന്നെ..."

May be an image of 1 person and text that says "CB 5 ക്ലൈമാക്‌സിൽ പത്രത്തിൻ്റെ ബാക്കി ഭാഗം എടുക്കുന്ന അയ്യർ AINA ട്രാൾ മലയാളം Sreenath Kottappuram Kottap /sainamovies ഇതെന്താ ഇങ്ങനെ /sainavideo"

May be a meme of 1 person and text that says "സിബിഐ ദി തലച്ചോറ് കണ്ട ട്രോൾ മലയാളം wffb.com/troll.mal.yalam *അമ്മൂമ്മ മമ്മൂട്ടി ഇപ്പോ സീരിയലിലും അഭിനയിക്കാൻ തുടങ്ങിയോ.."

 

May be a meme of ‎11 people and ‎text that says "‎സിബിഐ ഈ relationship അറിഞ്ഞാലും misuse ചെയ്യില്ല I know that Sreenath Kotlappuran ram ن ശേഷം സിബിഐ ഓഫീസിൽ സ്റ്റാഫിന് ഈ കഥ വിവരിച്ചു കൊടുക്കുന്നു‎"‎‎

Content Highlight: after ott release cbi 5 the brain trolls became viral