നൂറിനു പിന്നാലെ ഗോകുലം ഗോപാലനും; അഭിവാദ്യവുമായി സോഷ്യൽ മീഡിയ
Malayalam Cinema
നൂറിനു പിന്നാലെ ഗോകുലം ഗോപാലനും; അഭിവാദ്യവുമായി സോഷ്യൽ മീഡിയ
നന്ദന എം.സി
Tuesday, 23rd December 2025, 5:10 pm

അവൾക്കൊപ്പം എന്നൊരു ഹാഷ് ടാഗ് ഇട്ടില്ലെങ്കിലെന്താ തങ്ങൾ എന്നും അവൾക്കൊപ്പമാണെന്ന് ഒരൊറ്റ ചിത്രത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് നൂറിനും, ഗോകുലം ഗോപാലനും.

മോഹൻലാൽ, ദിലീപ് ,Photo: Dileep/ Facebook

ഭ ഭ ബയുടെ തീരാക്കഥാകൃത്ത് നൂറിൻ ഷെരീഫിന് സമൂഹമാധ്യമങ്ങളിൽ വൻ ട്രോൾ മഴയായിരുന്നു. അതിനു പിന്നാലെ ഭ ഭ ബയുടെ നിർമാതാവ് ഗോകുലം ഗോപാലനെതിരെയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുയരുകയാണ്.

അവൾക്കൊപ്പം എന്നൊരു ഹാഷ്ടാഗ് ഇട്ടില്ലെങ്കിലെന്താ ഗോകുലം ഗോപാലൻ കോടികൾ മുടക്കി ഒരു സിനിമയെടുത്ത് അടപടലം ആ സിനിമയെയും, ഫീൽഡ് ഔട്ട് ആയ ദിലീപിനെ വീണ്ടും ഫീൽഡ് ഔട്ട് ആക്കി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതിജീവിതയ്‌ക്കൊപ്പം എന്ന് പറയാതെ പറയുകയാണ് ഗോകുലം ഗോപാലൻ എന്ന് തുടങ്ങി നിരവധി കമ്മന്റുകളാണ് ഇതിനു പിന്നാലെ വരുന്നത്.

പണം കൊടുത്ത് വിധി വിലയ്ക്ക് വാങ്ങിയ ദിലീപിൻെറ തിരിച്ചു വരവെന്നുള്ള അതിമോഹത്തെ തകർക്കുകയായിരുന്നു ഗോകുലം ഗോപാലൻ.
മഹാനടൻ മോഹൻലാലിന് പോലും ദിലീപിനെ രക്ഷിക്കാൻ കഴിയില്ലെന്ന് മോഹൻലാലിനെ അടുത്ത് നിർത്തികൊണ്ട് തന്നെ പറയാതെ പറയുകായാണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.

ഒരു മകളുടെ വേദന അറിയുന്ന ഒരച്ഛനായി അവൾക്കൊപ്പം നിന്നെന്നും, ദിലീപിനെ വീണ്ടും തകർക്കാൻ കോടികൾ മുടക്കിയെന്നുമാണ് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിനെ പിന്തുണച്ച് നിരവധി കമ്മന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ദിലീപ്, Photo: YouTube/ Screen grab

മലയാള സിനിമയിൽ കംബാക്ക് എന്ന വാക്ക് ഏറ്റവും അധികം ഉപയോഗിച്ച വ്യക്തികളാണ് ദിലീപും, ദിലീപ് ആരാധകരും.
‘ഇനി വരും… ഇപ്പൊ വരും… അടുത്ത പടം വമ്പൻ…’എന്നിങ്ങനെ വർഷങ്ങളായി കാത്തിരുന്ന പ്രേക്ഷകർക്ക് ഒടുവിൽ മനസ്സിലായത് ഒരു സത്യം മാത്രം. ജനപ്രിയ നായകന് ഇനിയൊരു കംബാക്ക് ഇല്ല ഗോ ബാക്ക് മാത്രമാണുള്ളത് എന്നാണ്.

Content Highlight: After Noorin shereef , Gokulam Gopalan is trolled on social media

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.