മോദിയോട് ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹി, മമതയോട് ചോദിച്ചാല്‍ മാവോയിസ്റ്റ്; മമതയ്‌ക്കെതിരെ ബി.വി. ശ്രീനിവാസ്
national news
മോദിയോട് ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹി, മമതയോട് ചോദിച്ചാല്‍ മാവോയിസ്റ്റ്; മമതയ്‌ക്കെതിരെ ബി.വി. ശ്രീനിവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd December 2021, 12:29 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്.

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി മമത രംഗത്തെത്തിയതിന് പിന്നാലെയാണ് ശ്രീനിവാസിന്റെ വിമര്‍ശനം.

മോദിയോട് എന്ത് ചോദ്യം ചോദിച്ചാലും ചോദിക്കുന്നവരെ രാജ്യദ്രോഹി എന്ന് വിളിക്കുമെന്നും മമതയോട് ചോദ്യം ചോദിച്ചാല്‍ അവരെ മവോയിസ്‌റ്റെന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
” മോദിജിയോട് എന്ത് ചോദ്യം ചോദിച്ചാലും നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്കും.
മമതാ ദിയോട് എന്തെങ്കിലും ചോദ്യം ചോദിക്കൂ, നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കും. രണ്ടാളും തമ്മിലുള്ള വ്യത്യാസം എന്താണ്?”  അദ്ദേഹം ചോദിച്ചു.

നേരത്തെ മമതയെ വിമര്‍ശിച്ച് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തിയിരുന്നു. മമത ബി.ജെ.പിയുടെ ഓക്‌സിജന്‍ സപ്ലൈര്‍ ആയെന്നായിരുന്നു ചൗധരിയുടെ വിമര്‍ശനം.

കോണ്‍ഗ്രസിനെതിരെ മമത കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത കോണ്‍ഗ്രസിനോടുള്ള തന്റെ അതൃപ്തി പ്രകടമാക്കുകയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. യു.പി.എ എന്നുപറഞ്ഞാല്‍ എന്താണെന്നും ഇപ്പോള്‍ യു.പി.എ ഒന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന് ഒരു സാധ്യതയും ഇല്ലാതിരിക്കുമ്പോഴും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് പോരാടാത്തതുകൊണ്ട് ബി.ജെ.പി വളരുകയാണെന്നും മമത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: After ‘no UPA’ barb, Congress to launch all-out attack against Mamata Banerjee