ബീഹാറിലെ പാഠം കോണ്‍ഗ്രസ് ബംഗാളിലെത്തുമ്പോള്‍ മറക്കില്ലെന്ന് കരുതുന്നു: സി.പി.ഐ.എം.എല്‍
national news
ബീഹാറിലെ പാഠം കോണ്‍ഗ്രസ് ബംഗാളിലെത്തുമ്പോള്‍ മറക്കില്ലെന്ന് കരുതുന്നു: സി.പി.ഐ.എം.എല്‍
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 5:37 pm

കൊല്‍ക്കത്ത: ബീഹാറിലെ തിരിച്ചടി ഉള്‍ക്കൊണ്ട് ബംഗാള്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് പ്രായോഗിക നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. ബംഗാളില്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബീഹാറിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പുനര്‍വിചിന്തനം നടത്തുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നത് ബീഹാറില്‍ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ലെ ലോക്‌സഭാ തെരഞ്ഞൈടുപ്പിന് ശേഷം കോണ്‍ഗ്രസ് തകര്‍ച്ച നേരിടുകയാണെന്നും ഭട്ടാചാര്യ പറഞ്ഞു. 2017 ല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം മത്സരിച്ച കോണ്‍ഗ്രസിന് ഏഴ് സീറ്റിലാണ് ജയിക്കാനായത്.

എസ്.പി 47 സീറ്റിലും ജയിച്ചു. അസമില്‍ 2016 ല്‍ ഭരണം നഷ്ടമായി. 2013 ല്‍ 10 സീറ്റില്‍ ജയിച്ച ത്രിപുരയില്‍ 2018 ല്‍ ഒറ്റ സീറ്റും ലഭിച്ചില്ല.

ഒഡിഷയില്‍ പ്രധാനപ്രതിപക്ഷമെന്ന സ്ഥാനം പോലും നഷ്ടമായി- ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After letdown in Bihar, Congress must keep Bengal seat-sharing talks realistic: Dipankar Bhattacharya