പുതിയ പ്രതിമയ്ക്ക് പകരം പഴയ പ്രതിമ പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്നലെ (വെള്ളിയാഴ്ച) രാത്രിയോടെയാണ് പഴയ പ്രതിമ പുനഃസ്ഥാപിച്ചത്.
വലതുവശത്ത് പുനസ്ഥാപിച്ച പഴയ പ്രതിമയും ഇടതുവശത്ത് പുതുതായി അനാച്ഛാദനം ചെയ്ത പ്രതിമയും
പ്രതിമയ്ക്ക് മുഖസാദൃശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി എം.എന്‍. ഗോവിന്ദന്‍ നായരുടെ കുടുംബം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നിലവില്‍ സ്മാരകത്തിന്റെ ഉള്‍വശത്ത് മുമ്പ് സ്ഥാപിച്ചിരുന്ന പ്രതിമയാണ് പുതിയ പ്രതിമയുടെ സ്ഥാനത്ത് പുനഃസ്ഥാപിച്ചത്.
എം.എന്‍ സ്മാരകം സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. 1964ന് ശേഷം ഇത് സംസ്ഥാന കൗണ്‍സില്‍ ഓഫീസാകുകയും ചെയ്തു. ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് എം.എന്‍ സ്മാരകം നവീകരിച്ചത്.
എം.എന്‍. സ്മാരകം നവീകരിക്കണമെന്ന ആശയം പാര്‍ട്ടിയുടെ മുമ്പില്‍ അവതരിപ്പിക്കുകയും നിര്‍മാണം തുടങ്ങിവെച്ചതും മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ പേരിലാണ് നവീകരിച്ച എം.എന്‍. സ്മാരകത്തിലെ കൗണ്‍സില്‍ ഹാള്‍.
കഴിഞ്ഞ ദിവസം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ എന്‍.എം സ്മാരകത്തില്‍ ജനുവരി 14 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചിരുന്നു.
Content Highlight: After criticism, the statue at the MN memorial was changed