എഡിറ്റര്‍
എഡിറ്റര്‍
അര്‍ബുദ ചികിത്സയ്ക്ക് ശേഷം മനീഷ കൊയ്‌രാള തിരിച്ചെത്തി
എഡിറ്റര്‍
Thursday 27th June 2013 12:46pm

Manisha-Koirala

മുംബൈ: ആറ് മാസത്തെ അര്‍ബുദ ചികിത്സയ്ക്ക് ശേഷം ബോളിവുഡ് താരം മനീഷ കൊയ്‌രാള മുംബൈയില്‍ തിരിച്ചെത്തി. ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് മനീഷ മുംബൈയില്‍ വിമാനമിറങ്ങിയത്.

അര്‍ബുദ ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലായിരുന്നു മനീഷ. മനീഷ രോഗത്തില്‍ നിന്നും പൂര്‍ണമായും വിമുക്തയായതായി അവരുടെ മനേജര്‍ അറിയിച്ചു. കൂടുതല്‍ സുന്ദരിയായാണ് മനീഷ തിരിച്ചെത്തിയിരിക്കുന്നതെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Ads By Google

മുംബൈയില്‍ തിരിച്ചെത്തിയ മനീഷ നേരെ തന്റെ അന്ധേരിയിലുള്ള വസതിയിലേക്കാണ് പോയത്. തന്റെ പുനര്‍ജന്മം എന്നാണ് മനീഷ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം അവസാനമാണ് മനീഷയ്ക്ക് അര്‍ബുധ രോഗം സ്ഥിരീകരിച്ചത്. മനീഷ തന്നെയാണ് ലോകത്തെ തന്റെ രോഗവിവരം അറിയിച്ചതും.

42 കാരിയായ മനീഷ 1991ല്‍ സുഭാഷ് ഗായിയുടെ സൗധാഗറിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

ഹിന്ദിക്ക് പുറമെ മലയാളത്തിലും തമിഴിലും മുഖം കാണിച്ച മനീഷ ഈയിടെ രാംഗോപാല്‍ വര്‍മയുടെ ഭൂതിലൂടെ ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയത്.

Advertisement