എഡിറ്റര്‍
എഡിറ്റര്‍
ട്വിറ്റര്‍ എന്നെ ചതിച്ചതാ; അക്കൗണ്ട് തിരിച്ച് തന്നില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് കെ.ആര്‍.കെ
എഡിറ്റര്‍
Friday 3rd November 2017 9:04pm

മുംബൈ: മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയ വ്യക്തിയാണ് ബോളിവുഡ് താരം കെ.ആര്‍.കെ എന്ന കമാല്‍ റാഷിദ് ഖാന്‍. എറ്റവും അവസാനം അമീര്‍ ഖാനെതിരെയായിരുന്നു തിരിഞ്ഞിരുന്നത്. എന്നാല്‍ അവിടെ പണി നൈസായി പാളി.

ആമിറിന്റെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ കെ.ആര്‍.കെ.യുടെ അക്കൗണ്ട് പൂട്ടിയിരുന്നു. ഇപ്പോഴിതാ പുതിയ ഭീഷണിയുമായി കെ.അര്‍.കെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് പുതിയ ഭീഷണി. ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പിലൂടെ കെ.അര്‍.കെ പറഞ്ഞു.

‘ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുകയാണ് എന്റെ അക്കൗണ്ട് നിങ്ങള്‍ പുന: സ്ഥാപിക്കണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ കയ്യില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്റെ മരണത്തിന് ഉത്തരവാദി ട്വിറ്റര്‍ ഇന്ത്യ അധികൃതരായിരിക്കുമെന്നുമാണ് കെ.അര്‍.കെയുടെ ഭീഷണി.


Also Read ‘നിന്റെ ഡിജിറ്റല്‍ ഇന്ത്യ മോദിയെ കാണിക്ക്’; ഫോണില്‍ ആര്‍.സി ബുക്ക് കാണിച്ചതിന് യോഗി പൊലീസിന്റെ അസഭ്യവും 5900 പിഴയും


അമീറിനെതിരെയും താരത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെതിരെയുമായിരുന്നു കെ.ആര്‍.കെയുടെ വിമര്‍ശനങ്ങള്‍
ചിത്രത്തിന്റെ സസ്‌പെന്‍സ് അടക്കം കെ.അര്‍.കെ പുറത്ത് വിട്ടിരുന്നു. അമീറിന്റെ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ ഇന്ത്യ കെ.അര്‍.കെയുടെ അക്കൗണ്ട് പൂട്ടുകയായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിവരം കെ.ആര്‍.കെ തന്നെയായിരുന്നു മറ്റൊരു അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്.

എന്നാല്‍ അക്കൗണ്ട് പോയെങ്കിലും വിമര്‍ശനങ്ങളില്‍ നിന്ന് പിന്മാറാന്‍ കെ.ആര്‍.കെ തയ്യാറല്ല. സിനിമയെക്കുറിച്ചുള്ള നിരൂപണം പേടിച്ചാണ് അക്കൗണ്ട് പൂട്ടിച്ചതെന്നാണ് കെ.ആര്‍.കെ പറയുന്നത്. നിലവില്‍ കെ.അര്‍.കെ ബോക്‌സ് ഓഫീസ് എന്ന അക്കൗണ്ട് ആണ് ഉള്ളത്.

Advertisement