'സംഘികള്‍ കവിത വായിച്ചാല്‍'; കുരീപ്പുഴയെ അധിക്ഷേപിച്ച സംഘപരിവാറിനെതിരെ ട്രോള്‍ മഴയുമായി പ്രവാസി മലയാളി; ട്രോളുകള്‍ കാണാം
Social Media Trolls
'സംഘികള്‍ കവിത വായിച്ചാല്‍'; കുരീപ്പുഴയെ അധിക്ഷേപിച്ച സംഘപരിവാറിനെതിരെ ട്രോള്‍ മഴയുമായി പ്രവാസി മലയാളി; ട്രോളുകള്‍ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2018, 11:27 pm

കോഴിക്കോട്: കുരീപ്പുഴ ശ്രീകുമാറിനെതിരെ ആര്‍.എസ്.എസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സോഷ്യല്‍മീഡിയയിലും സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

മലയാളത്തിന്റെ പ്രിയ കവിയ്‌ക്കെതിരായ അക്രമത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴായിരുന്നു കുരീപ്പുഴയെ അപമാനിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കുരീപ്പുഴയെ അധിക്ഷേപിച്ച് കൊണ്ടുള്ള സംഘപരിവാറിന്റെ രംഗപ്രവേശം.

പ്രശസ്തനാവാനും പുസ്തകങ്ങള്‍ വിറ്റുപോകാനും വേണ്ടിയാണ് ആര്‍.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ കുരീപ്പുഴ ശ്രമിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ അധിക്ഷേപം. “കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിറ്റു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും” സുരേന്ദ്രന്‍ പറയുകയുണ്ടായി

ഇതിന്റെ ചുവട് പിടിച്ച്‌ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമാന രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കൈയ്യേറ്റത്തിനു പിന്നാലെ പ്രിയ കവിയ്‌ക്കെതിരെ സംഘപരിവാറുകള്‍ അധിക്ഷേപവും തുടങ്ങിയപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായും നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയില്‍ എത്തുകയുണ്ടായി.

പ്രവാസി മലയാളിയായ അഫ്‌സു കട്ടിയം ട്രോളുകളുമായാണ് സംഘപരിവാര്‍ അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയത്. “സംഘികള്‍ കവിത വായിച്ചാല്‍” എന്ന തലക്കെട്ടിലായിരുന്നു അഫ്‌സുവിന്റെ പ്രതിഷേധം.

ട്രോളുകള്‍ കാണാം: