2026ലെ ടി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് പുറത്തുവിട്ടു. 15 അംഗങ്ങളുടെ സ്‌ക്വാഡാണ് അഫ്ഗാന്‍ പുറത്ത് വിട്ടത്. മൂന്ന് റിസര്‍വ് താരങ്ങളും ലിസ്റ്റിലുണ്ട്. റാഷിദ് ഖാനെ നായകനാക്കിയാണ് അഫ്ഗാന്‍ പട കളത്തിലിറങ്ങുന്നത്.
2026ലെ ടി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ് പുറത്തുവിട്ടു. 15 അംഗങ്ങളുടെ സ്‌ക്വാഡാണ് അഫ്ഗാന്‍ പുറത്ത് വിട്ടത്. മൂന്ന് റിസര്‍വ് താരങ്ങളും ലിസ്റ്റിലുണ്ട്. റാഷിദ് ഖാനെ നായകനാക്കിയാണ് അഫ്ഗാന്‍ പട കളത്തിലിറങ്ങുന്നത്.
പരിക്കില്‍ നിന്ന് തിരിച്ചെത്തിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നായിബും പേസര്‍ നവീന്‍ ഉള്‍ ഹഖും ടീമി ന് ശക്തി പകരും. ഫസല്‍ഹഖ് ഫാറൂഖിയും ടീമിന്റെ പേസ് ആക്രമണത്തിലുണ്ട്. അതേസമയം ഫെബ്രുവരി എട്ടിന് ന്യൂസിലാന്‍ഡിനോടാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണിങ് മത്സരം. ചെന്നൈയില്‍ വെച്ചാണ് മത്സരം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 2026 ജനുവരി 19ന് ആരംഭിക്കുന്ന ടി-20 പരമ്പരയിലും ഇതേ സ്‌ക്വാഡുമായാണ് അഫ്ഗാനിസ്ഥാന്‍ കളത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20യാണ് പരമ്പരയിലുള്ളത്.
Snapshots from the AfghanAtalan Squad Announcement Press Conference this morning, as the Selection Committee Members unveiled the squad for the West Indies and the ICC Men’s T20 World Cup 2026. 📸📸#AfghanAtalan | #T20WorldCup pic.twitter.com/aeQr11qFsa
— Afghanistan Cricket Board (@ACBofficials) December 31, 2025
റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, അബ്ദുല്ല അഹമ്മദ്‌സായി, സെദിഖുള്ള അടല്‍, ഫസല്‍ഹഖ് ഫാറൂഖി, റഹ്‌മാനുള്ള ഗുര്‍ബാസ്, നവീന്‍ ഉള്‍ ഹഖ്, മുഹമ്മദ് ഇസ്ഹാഖ്, ഷാഹിദുള്ള കമാല്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, മുജീബ് ഉര്‍ റഹ്‌മനാന്‍, ദ്വാര്‍ഷിസ് റസൂലി, ഇബ്രാഹിം സദ്രാന്‍.
റിസര്‍വ് താരങ്ങള്‍: എ.എം. ഗസന്‍ഫര്‍, ഇജാസ് അഹമ്മദ്‌സായി, സിയാവുര്‍ റഹ്‌മാന്‍ ശരീഫി
V ന്യൂസിലാന്‍ഡ് – ഫെബ്രുവരി 8, ചെന്നൈ
V ദക്ഷിണാഫ്രിക്ക – ഫെബ്രുവരി 11, അഹമ്മദാബാദ്
V യു.എ.ഇ – ഫെബ്രുവരി 16, ദല്‍ഹി
V കാനഡ – ഫെബ്രുവരി 19, ചെന്നൈ
Content Highlight: Afghanistan squad for 2026 T20 World Cup released