ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് മുഹമ്മദ് സലീമാണ്. ആറ് വിക്കറ്റുകള്‍ വീഴ്ത്തി വമ്പന്‍ പ്രകടനമാണ് പേസ് ബൗളര്‍ കാഴ്ചവെച്ചത്. യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ധ്രുവ് ജുറെല്‍, മാനവ് സുതര്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് താരം കൂടാരം കയറ്റിയത്.
— Afghanistan Cricket Board (@ACBofficials) June 7, 2026
മാത്രമല്ല സലീം തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് ഫൈഫര്‍ പ്ലസ് വിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഒരു ചരിത്ര നേട്ടത്തിലെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഫൈഫര്‍ നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന നേട്ടമാണ് മുഹമ്മദ് സലീം തൂക്കിയത്. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരനായ മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 15.5 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെയാണ് താരം വിക്കറ്റുകള്‍ നേടിയത്.
അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുള്‍ മാലിക് (16), റഹ്‌മാനുള്ള ഗുര്‍ബാസ് (12), അഫ്‌സര്‍ അസാസി (3) എന്നിവരെയാണ് താരം കൂടാരം കയറ്റിയത്. പ്രസിദ്ധ് കൃഷ്ണ സെദ്ദിക്കുള്ള അടല്‍ (17), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (20) എന്നിവരെയും പുറത്താക്കി. മികച്ച നിലയിലാണ് ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ കളി അവസാനിപ്പിച്ചത്.