വി.എസിനെതിരെ അഡ്വ. രാംകുമാറിന്റെ വക്കീല്‍ നോട്ടീസ്
Kerala
വി.എസിനെതിരെ അഡ്വ. രാംകുമാറിന്റെ വക്കീല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th March 2011, 10:59 am

കൊച്ചി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരേ അഡ്വ. രാംകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്.

സര്‍ക്കാര്‍ സംരംഭമായിരുന്ന ഡി സാറ്റിനെ തുച്ഛവിലയ്ക്ക് റിലയന്‍സിന് കൈമാറിയതിനു പിന്നില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഇടപെടലുകളുണ്ടെന്ന് സംശയമുള്ളതായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാംകുമാര്‍ ആരോപിച്ചിരുന്നു. മൂന്നാറില്‍ രാംകുമാറിന്റെ റിസോര്‍ട്ടിനെതിരെ ദൗത്യ സംഘം നടപടിയെടുത്തിന് പ്രതികാരമായാണ് അഡ്വക്കറ്റ് രാംകുമാര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് വി.എസ് മറുപടി നല്‍കിയിരുന്നു.മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശനത്തിനെതിരായാണ് രാംകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.