വൃക്ഷം നട്ടുപിടിപ്പിക്കലിന്റെ പേരില്‍ ജഗ്ഗി വാസുദേവ് പിരിച്ചെടുക്കുന്നത് 10,626 കോടി രൂപ; ഇഷ ഫൗണ്ടേഷനെതിരെ ഹര്‍ജി
national news
വൃക്ഷം നട്ടുപിടിപ്പിക്കലിന്റെ പേരില്‍ ജഗ്ഗി വാസുദേവ് പിരിച്ചെടുക്കുന്നത് 10,626 കോടി രൂപ; ഇഷ ഫൗണ്ടേഷനെതിരെ ഹര്‍ജി
ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 8:58 am

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്റെ കാവേരി കോളിംഗ് പദ്ധതിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി. അഡ്വ: എ.വി അമര്‍നാഥന്‍ ആണ് കര്‍ണാടക ഹൈക്കോടതിയില്‍ ഇഷ ഫൗണ്ടേഷനെതിരെ ഹര്‍ജി നല്‍കിയത്.

കാവേരി നദീതീരത്ത് വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പദ്ധതിക്കെതിരെയാണ് ഹര്‍ജി. തലക്കാവേരി മുതല്‍ തിരുവാരൂര്‍ വരെയാണ് പദ്ധതി. 253 കോടി വൃക്ഷങ്ങള്‍ നട്ടുപിടിക്കുമെന്നാണ് ഫൗണ്ടേഷന്‍ പറയുന്നത്. ഇതിന് വേണ്ടി ഒരു വൃക്ഷത്തിന് 42 രൂപ വച്ച് പിരിക്കുന്നുണ്ട്. ഇത് ആകെ 10,626 കോടി രൂപ വരും. ഈ പിരിവിനെതിരെയാണ് ഹര്‍ജി. ആയിരക്കണക്കിന് കോടി രൂപ പിരിച്ചെടുക്കുന്നത് സംശയാസ്പദമായ കാര്യമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതൊരു സ്വകാര്യ സംവിധാനമാണ്. കാവേരി കോളിംഗ് എന്ന പദ്ധതിയുടെ ഭാഗമായി കാവേരി നദീ തടത്തെ കുറിച്ച് പഠിച്ചെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന് അവര്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത്‌വരെ അംഗീകാരമൊന്നും നല്‍കിയിട്ടില്ലെന്ന് അഡ്വ: എ.വി അമര്‍നാഥന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ ഉത്തരവില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഒരു സ്വകാര്യ സംഘടനക്ക് അവകാശമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് ചെന്നൈ വരെയുള്ള കുടിവെള്ളപദ്ധതി സത്യസായി ബാബ നടപ്പിലാക്കിയത് പൊതുജനങ്ങളില്‍ നിന്ന് ഒരു രൂപ വാങ്ങാതെയാണെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

കാവേരി കോളിംഗ് പദ്ധതിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഫൗണ്ടേഷന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സെപ്തംബര്‍ 17ന് ഹര്‍ജി പരിഗണിക്കും.