എഡിറ്റര്‍
എഡിറ്റര്‍
റോഡുകളിലെ പരസ്യ ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവ്
എഡിറ്റര്‍
Tuesday 4th June 2013 2:44pm

ad-board

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് റോഡ് സുരക്ഷ കമ്മീഷണര്‍ ആവശ്യപ്പെട്ടു.
Ads By Google

ട്രാഫിക് ഐലന്റുകളിലും മീഡിയനുകളിലും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഭീഷണിയായി പരസ്യ ബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധമാറ്റുകയും അതിലൂടെ അപകടം ക്ഷണിച്ച് വരുത്തുമെന്നതിനാലാണ് പുതിയ തീരുമാനം.

പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊ ജില്ലാ റോഡ് സുരക്ഷാ വിഭാഗമൊ ബോര്‍ഡുകള്‍ നീക്കം ചെയ്യണം.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് റോഡ് സുരക്ഷ കമ്മീഷണര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ചെലവ് പരസ്യം സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

Advertisement