എഡിറ്റര്‍
എഡിറ്റര്‍
ബാബറി മസ്ജിദ് കേസ്: വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സുപ്രീം കോടതിയില്‍
എഡിറ്റര്‍
Thursday 6th April 2017 4:42pm

ന്യൂദല്‍ഹി: ബാബറി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ മുഖേനെയാണ്‌ ഇവര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

അദ്വാനിയുള്‍പ്പെടെ 12 പേര്‍ ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കെടുത്തിരുന്നുവെന്ന് സി.ബി.ഐ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് ഇവര്‍ക്കുമേല്‍ ഗൂഡാലോചനയുടെ വകുപ്പുകള്‍ ചുമത്താതിരുന്നത് എന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

ബാബറി മസ്ജിദ് കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. ബാബറി മസ്ജിദ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി കക്ഷിയാണെന്നു ധരിച്ചാണ് അദ്ദേഹത്തെ മധ്യസ്ഥനായി ചുമതലപ്പെടുത്തിയെന്നും കോടതി പറഞ്ഞിരുന്നു.


Also Read: പശു സംരക്ഷണം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍; വീഡിയോ


പ്രാര്‍ത്ഥിക്കാനുള്ള തന്റെ മൗലികാവകാശത്തിനുവേണ്ടിയാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഇതിനു മറുപടി നല്‍കിയത്.

‘കേസ് അവധിയില്‍ നില്‍ക്കുന്നത് പ്രാര്‍ത്ഥിക്കാനുള്ള എന്റെ അവകാശത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്.’ എന്നായിരുന്നു സ്വാമിയുടെ വാദം.

ഇതോടെ ഇക്കാര്യത്തില്‍ വിചാരണ വേഗത്തിലാക്കാന്‍ പോകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അയോധ്യ പ്രശ്‌നം കോടതിക്കു പുറത്ത് മധ്യസ്ഥ ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ച് മാര്‍ച്ച് 21നാണ് കോടതി ഉത്തരവിട്ടത്. ഇതിനായി സുബ്രഹ്മണ്യന്‍ സ്വാമിയെ മധ്യസ്ഥമായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement