എഡിറ്റര്‍
എഡിറ്റര്‍
അഡ്വ.സി.പി ഉദയഭാനു പിടിയില്‍
എഡിറ്റര്‍
Wednesday 1st November 2017 9:59pm

തൃപ്പൂണിത്തുറ: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനു അറസ്റ്റില്‍. . കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഭാര്യ പറയുന്നു. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു.

രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവനസം തള്ളിയിരുന്നു. ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.


Also Read: ‘ജനങ്ങള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മോദിയും ജെയ്റ്റ്‌ലിയും പരാജയപ്പെട്ടിരിക്കുകയാണ്’; ജെയ്റ്റ്‌ലി ഏതു സ്വപ്‌ന ലോകത്താണ് ജീവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി


അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങാമെന്നുള്ള ഉദയഭാനുവിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതായിരുന്നു ഇടക്കാല ഉത്തരവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Advertisement