മലപ്പുറം: നിലമ്പൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മലപ്പുറം: നിലമ്പൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിനെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മഞ്ചേരി ബാര്‍ അസോസിയേഷനിലെ അഭിഭാഷകനായ മോഹന്‍ ജോര്‍ജ് മലപ്പുറം ചുങ്കത്തറ സ്വദേശിയാണ്.
നേരത്തെ ഈ തെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലായിരുന്നു ബി.ജെ.പി. എന്നാല്‍ പിന്നീട് ഘടകക്ഷിയായ ബി.ഡി.ജെ.എസിനെ കളത്തിലിറക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമായില്ല.
ബി.ജെ.പി കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് പൂര്‍ണമായിരിക്കുകയാണ്. നിലവില്‍ യു.ഡി.എഫും എല്‍.ഡി.എഫും അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എം. സ്വരാജാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. ആര്യാടന്‍ ഷൗക്കത്താണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ നിലമ്പൂര്‍ മുന്‍ എം.എല്‍.എയായ പി.വി. അന്‍വര്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ (തിങ്കളാഴ്ച്ച) അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. അന്‍വറിന് മത്സരിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ പുല്ലും പൂവും അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യസംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് കേരളത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അന്‍വറിനെ അനുനയിപ്പിക്കാനായി കോണ്‍ഗ്രസ് എം.എല്‍.എയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാത്രി അന്‍വറിന്റെ വീട്ടില്‍ എത്തിയായിരുന്നു ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതൊരു ഔദ്യോഗിക ചര്‍ച്ചയല്ലെന്നായിരുന്നു യു.ഡി.എഫിന്റെ പ്രതികരണം.
അന്‍വറിനെ കണ്ടത് പിണറായിസത്തിന്റെ വിമര്‍ശകന്‍ ആയതിനാലാണെന്നും തങ്ങള്‍ അന്‍വറിനെ കാണുന്നതില്‍ എന്തിനാണ് സി.പി.ഐ.എം ഇത്ര ഭയക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
അന്‍വറിന്റെ കാല് പിടിക്കാനാണ് യു.ഡി.എഫ് പോയതെന്ന സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എം. സ്വരാജിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.
അതേസമയം നിലമ്പൂരിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Content Highlight: Adv. Mohan George is BJP candidate in Nilambur