'അഡ്വ. എ. രാജ ആകിയ നാന്‍'; തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത് ദേവികുളം എം.എല്‍.എ
Kerala News
'അഡ്വ. എ. രാജ ആകിയ നാന്‍'; തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത് ദേവികുളം എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th May 2021, 11:07 am

തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദേവികുളം എം.എല്‍.എ എ. രാജ.

ആദ്യമായി നിയമസഭയിലെത്തിയ എ. രാജ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗവുമാണ്.

കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വടകര എം.എല്‍.എ കെ കെ രമ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.

തോട്ടം മേഖല ഉള്‍പ്പെടുന്ന ദേവികുളം മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ആണ് എ. രാജ മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന യു.ഡി.എഫിലെ ഡി. കുമാറിനെ 7848 വോട്ടിനാണ് തോല്‍പ്പിച്ചത്.

Content Highlight: Adv. A Raja taken oath in Tamil from Devikulam