അടൂര്‍ പങ്കജം അന്തരിച്ചു
Kerala
അടൂര്‍ പങ്കജം അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th June 2010, 9:26 pm

അടൂര്‍: സിനിമാ നാടകനടി അടൂര്‍ പങ്കജം അന്തരിച്ചു.  അടൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കിടപ്പിലായിരുന്നു.വൈകീട്ട് 8.45 നായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.അന്തരിച്ച നടി അടൂര്‍ ഭവാനിയുടെ സഹോദരിയാണ്. മകന്‍ അജയന്‍

1965  ല്‍ ചെമ്മീന്‍ എന്ന ചിത്രത്തിലെ ചക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രദ്ധേയമായത്.അതിനുശേഷം നാന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കുഞ്ഞിക്കൂനനാണ് അവസാനചിത്രം. നാടക രംഗത്തെ സമഗ്രസംഭാവയ്ക്ക് 2008 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡി ലഭിച്ചിട്ടുണ്ട്. അടൂര്‍ പങ്കജത്തിന്‍റെ നിര്യാണത്തില്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷും സെക്രട്ടറി രാവുണ്ണിയും അനുശോചിച്ചു.