വമ്പൻ ഹിറ്റിനൊരുങ്ങി അദിവി ശേഷ്- മൃണാൽ താക്കൂർ താരജോഡി; 2026 മാർച്ച് 19 ന് റിലീസിനൊരുങ്ങി 'ഡക്കോയിറ്റ്'
indian cinema
വമ്പൻ ഹിറ്റിനൊരുങ്ങി അദിവി ശേഷ്- മൃണാൽ താക്കൂർ താരജോഡി; 2026 മാർച്ച് 19 ന് റിലീസിനൊരുങ്ങി 'ഡക്കോയിറ്റ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th December 2025, 11:27 am

ഷാനിയൽ ഡിയോ രചനയും സംവിധാനവും ചെയ്ത് 2026 ൽ വരാനിരിക്കുന്ന സിനിമയാണ് ഡക്കോയിറ്റ്: എ ലവ് സ്റ്റോറി. അദിവി ശേഷും മൃണാൽ താക്കൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഹിന്ദി ലോഗോയും ഡിസംബർ 18 ന് പുറത്തിറക്കും. മുംബൈയിലും ഹൈദരാബാദിലും ലോഞ്ച് പരിപാടികളോടെയാണ് ടീസർ പുറത്തിറങ്ങുക. 2026 മാർച്ച് 19 ന് ചിതം റിലീസ് ചെയ്യും.

വഞ്ചനയും പ്രതികാരവും പ്രമേയമാകുന്ന ഒരു തീവ്രമായ ലവ് ആക്ഷൻ-ഡ്രാമയാണ് ഡക്കോയിറ്റ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഈ ചിത്രത്തിലൂടെ മൃണാൽ താക്കൂർ ആക്ഷൻ രംഗങ്ങളിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. പ്രകാശ് രാജ്, അനുരാഗ് കശ്യപ്, സെയ്ൻ മേരി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിലെത്തുന്നു.

Official Poster Photo: IMDb/Screengrab

തെലുങ്കിലും ഹിന്ദിയിലും പുറത്തിറക്കുന്ന ചിത്രത്തിൽ മൃണാൽ ആണ് നായിക എന്നുള്ളതും ആരാധകരുടെ ആവേശം കൂട്ടുന്നു. കൂടാതെ അദിവി ശേഷ് മൃണാൽ താക്കൂർ താരജോഡി ആദ്യമായാണ് സിനിമയിൽ ഒന്നിക്കുന്നെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Offical poster,Photo: Mrunal Thakur/Facebook

ഹിന്ദി ടെലിവിഷൻ പരമ്പരകളായ മുജ്‌സെ കുച്ച് കെഹ്തി യേ ഖമോഷിയാൻ, കുംകും ഭാഗ്യ എന്നിവയിലൂടെയാണ് മൃണാൽ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ലവ് സോണിയ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം 2019ലെ സൂപ്പർ 30 , ബട്‌ല ഹൗസ് എന്നീ സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു .

സീതാ രാമം, ഹായ് നന്ന എന്നീ സിനിമകൾ വമ്പൻ വിജയമാവുകയും ചെയ്തു. മൃണാൽ, ദുൽഖർ സൽമാൻ താര ജോഡിയായി വന്ന സീതാറാം മലയാളി പ്രേക്ഷകർക്കിടയിലും വളരെ ചർച്ചചെയ്യപ്പെട്ടിരുന്നു.

മേജർ, ബാഹുബലി, ക്ഷണം എന്നിവയാണ് അദിവി ശേഷിന്റെ സൂപ്പർ ഹിറ്റ് സിനിമകൾ. ബാഹുബലിയിലെ ഭദ്ര എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് താരമാണ്.

Content Highlight: Adivi Sesh-Mrunal Thakur starrer ‘Dacoit’ is gearing up for release