ഇത് 'മെഗാ ക്ലിക്ക്' മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി
Entertainment news
ഇത് 'മെഗാ ക്ലിക്ക്' മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 11:37 pm

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് അതിഥി രവി. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്ത് വന്ന ട്വല്‍ത്ത് മാന്‍ ആയിരുന്നു അതിഥിയുടെ ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം.

ചിത്രത്തിലെ അഥിതിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അഥിതി.

‘ബഷീര്‍, മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് താരം മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്യാമറയില്‍ മമ്മൂട്ടി തന്നെ എടുത്ത ചിത്രങ്ങളും അതിഥി പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.


നേരത്തേ ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നാരായണി എന്ന പ്രധാന വേഷത്തില്‍ അതിഥി എത്തിയിരുന്നു. മമ്മൂട്ടി മതിലുകള്‍ എന്ന ചിത്രത്തില്‍ ബഷീര്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. അതിനാലാണ് അഥിതി ഇത്തരത്തിലൊരു അടികുറിപ്പ് മമ്മൂട്ടിയുമായുള്ള ചിത്രത്തിന് നല്‍കിയത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നിസാം ബഷീര്‍ ചിത്രം റോഷോക്കിന്റെ ഷൂട്ടിംഗിലാണ് മമ്മൂട്ടിയിപ്പോള്‍.
രതീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്ത് വന്ന ചിത്രം.

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി എത്തിയ എം. പത്മകുമാര്‍ ചിത്രം പത്താം വളവിലും അതിഥിയുടെ പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.

Content Highlight : Aditi Ravi Shared the pics with Mammootty