അടിത്തട്ടിലും അടിയോടടി; സംഘര്‍ഷ ഭരിതമായി അടിത്തട്ട് ട്രെയ്‌ലര്‍
Film News
അടിത്തട്ടിലും അടിയോടടി; സംഘര്‍ഷ ഭരിതമായി അടിത്തട്ട് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th June 2022, 8:55 pm

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന അടിത്തട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. മത്സ്യത്തൊഴിലാളികളുടെ കടലിലെ രാത്രിജീവിതത്തിലൂടെയാണ് ട്രെയ്‌ലര്‍ കടന്നു പോകുന്നത്. ഇതിനിടക്ക് ഇവര്‍ക്കിടയില്‍ ഉണ്ടാവുന്ന വാക്കുതര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒരു മിനിട്ട് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ റിലീസായത്.

ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, പ്രശാന്ത് അല്ക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍ തുടങ്ങിയവരെല്ലാം ട്രെയ്‌ലറിലെത്തുന്നുണ്ട്. ജൂലൈ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

ജയപാലന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ഖായിസ് മിലന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍, സംഗീതം നെസെര്‍ അഹമ്മദ്, എഡിറ്റിങ് നൗഫല്‍ അബ്ദുള്ള, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്‌ സിനോയ് ജോസഫ്, സംഘട്ടന സംവിധാനം ഫിനിക്‌സ് പ്രഭു, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍, വിതരണം ക്യാപിറ്റല്‍ സ്റ്റുഡിയോസ്.

Content Highlight: adithatt trailer starring sunny wayne and shine tom chacko