എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയുടെ പ്രതിഷേധങ്ങള്‍ക്കിടെ മെര്‍സലിന്റെ തെലുങ്ക് പതിപ്പിനു സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചു
എഡിറ്റര്‍
Friday 27th October 2017 9:02am


ചെന്നൈ: വിജയ് നായകനായ തമിഴ് ചിത്രം മെര്‍സലിന്റെ തെലുങ്ക് തെലുങ്ക് പതിപ്പിനു സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചു. തമിഴ് പതിപ്പിലുള്ള ജി.എസ്.ടിക്കെതിരായ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ തന്നെയാണ് തെലുങ്ക് പതിപ്പായ ‘അദിരിന്ദി’യുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.


Also Read: പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു


സെന്‍സറിങ്ങ് ലഭിക്കാതെ വന്നതോടെ ഇന്നു റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. വിവാദത്തിലായ വിവാദമായ ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും അനുമതി ലഭിച്ചില്ലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആറ്റ്‌ലീ സംവിധാനം ചെയ്ത മെര്‍സലില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ജി.എസ്.ടി, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്ക് എതിരായ പരാമര്‍ശങ്ങളുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത് ചിത്രത്തെ വിവാദത്തിലേക്ക് നയിച്ചിരുന്നു.

ജി.എസ്.ടി വിരുദ്ധ പരാമര്‍ശം വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവ പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ലാഭത്തിനു വേണ്ടി സിനിമയില്‍ക്കൂടി തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ലെന്നായിരുന്നു ഇവരുടെ വാദം.


Dont Miss: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനില്‍; ആര്‍.എസ്.എസില്‍ നിന്നു ഭീഷണിയുള്ളതായി പരാതി


എന്നാല്‍ സിനിമയിലെ പരാമര്‍ശങ്ങള്‍ക്കെതിരായ വിവാദത്തില്‍ തമിഴ് ചലച്ചിത്ര ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. നടന്‍ വിജയ് ക്രിസ്ത്യനിയാണെന്ന വാദവുമായി ബി.ജെ.പി രംഗത്തെത്തിയെങ്കിലും താന്‍ ക്രിസ്ത്യാനി തന്നെയെന്ന തുറന്ന് പറഞ്ഞുള്ള വിജയിയുടെ പ്രസ്താവനയും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വിവാദങ്ങള്‍ക്കിടയിലാണു തെലുങ്കില്‍ റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ സെന്‍സറിങ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Advertisement