സൂര്യഭാരതി ക്രിയേഷൻസിന്റെ ബാനറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ‘അടിനാശം വെള്ളപ്പൊക്കം’. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.ജെ. വർഗീസ് ഒരുക്കുന്ന സിനിമയാണിത്. മലയാളി പ്രേക്ഷകർ എക്കാലത്തും റിപ്പീറ്റ് അടിച്ച് കാണുന്ന ഒരു സിനിമയാണ് അടി കപ്യാരേ കൂട്ടമണി.അതുപോലെതന്നെ തന്നെ അടിനാശം വെള്ളപ്പൊക്കവും ചിരിയുടെ മാലപടക്കം കൊളുത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Theatrical post,Photo: IMDB
‘അടിനാശം വെള്ളപ്പൊക്കം’ ‘അടി കപ്യാരേ കൂട്ടമണി’ എന്നീ രണ്ട് സിനിമയിലെയും പേരുകളുടെ സാമ്യതയെ കുറിച്ച് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് എ.ജെ. വർഗീസ്.
‘അടിനാശം വെള്ളപ്പൊക്കം എന്ന പേരുതന്നെയാണ് ഈ സിനിമയ്ക്ക് ഏറ്റവും യോജിച്ചത്. അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ഒരു പേര് ഇടാൻ കാരണം. ‘അടിനാശം’ എന്ന വാക്കിലെയും ‘അടി കപ്യാരേ’ എന്ന വാക്കിലെ സാമ്യതയും അറിഞ്ഞുകൊണ്ട് നൽകിയതല്ല. എന്നാൽ ആ സാമ്യത സിനിമയെ കൂടുതൽ വിജയത്തിലേക്ക് എത്തിക്കാൻ ഒരു കാരണമാവുമെന്ന് പ്രതീക്ഷയുണ്ട്,’എ.ജെ. വർഗീസ് പറഞ്ഞു.
John Varghese:Photo: Screen grab/ sainasouthplus
അടി കപ്യാരേ കൂട്ടമണി സിനിമ പോലെ തന്നെ പ്രേക്ഷകർക്ക് ചിരിക്കാനുള്ള വക ഈ സിനിമയിൽ ഉണ്ടാകുമെന്നും എ. ജെ. വർഗീസ് പറഞ്ഞു. പ്രേക്ഷകർ തന്നിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ഏറ്റവും ഇഷ്ടപെട്ട കഥകൾ തിരഞ്ഞെടുത്ത് നന്നായി ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷക പ്രതികരണം എന്തുതന്നെയായാലും തനിക്ക് കൊടുക്കാൻ കഴിയുന്നതിന്റെ ബെസ്റ്റ് ആ സിനിമയ്ക്ക് നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2015ൽ പുറത്തിറങ്ങിയ സിനിമയാണ് ‘അടി കപ്യാരേ കൂട്ടമണി’. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. മുകേഷ്, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, അജു വർഗ്ഗീസ്, നമിത പ്രമോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഡിസംബർ 12 ന് തിയേറ്ററിലെത്തുന്ന അടിനാശം വെള്ളപ്പൊക്കത്തിൽ ഷൈൻ ടോം ചാക്കോയ്‌ക്കൊപ്പം ബൈജു സന്തോഷ്, മഞ്ജു പിള്ള, ജോൺ വിജയ്, അശോകൻ, ജോണി ആൻ്റണി, പ്രേം കുമാർ, ശ്രീകാന്ത് വെട്ടിയാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Adinasham Vellapokkam director opens up about the film