ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു. ഇത്തിരി നേരത്തില്‍ നായിക വേഷത്തിലെത്തിയ സെറിന്‍ ചത്താ പച്ചയില്‍ ചെറിയ റോളിലും എത്തിയിരുന്നു.
ഈ വര്‍ഷം വലിയ ആവേശത്തിലെത്തിയ രണ്ട് ചിത്രങ്ങളായ പേട്രിയറ്റിലും അതിരിടിയിലും താരം വേഷമിട്ടിരുന്നു. തിയേറ്ററുകളില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ച ചിത്രങ്ങളില്‍ പ്രധാനവേഷത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടിയില്‍ ടൊവിനോ അവതരിപ്പിച്ച തോട്ടകുട്ടന്റെ ഭാര്യയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പേട്രിയറ്റില്‍ മമ്മൂട്ടി അവതരിപ്പിച്ച ഡാനിയേല്‍ ജെയിംസ് എന്ന കഥാപാത്രത്തിന്റെ പങ്കാളിയായ അയിഷ ഇഖ്ബാല്‍ ഡാനിയേലായി വേഷമിട്ടായിരുന്നു താരം ഞെട്ടിച്ചത്.
പ്രേക്ഷകര്‍ക്ക് മനസിലാകാത്ത വിധത്തിലുള്ള ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു ചിത്രത്തില്‍ സെറിന്‍ ഷിഹാബ് നടത്തിയിരുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാറിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പെര്‍ഫോമന്‍സുമായി കളം പിടിച്ച സെറിന്റെ മറ്റ് ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മാനറിസങ്ങളും അഭിനയവുമായിരുന്നു പേട്രിയറ്റില്‍ കണ്ടത്. എന്നാല്‍ അതില്‍ നിന്നും നേര്‍ വിപരീതമായി സാധാരണക്കാരിയായ ഒരു നാട്ടിന്‍ പുറത്തുകാരിയായിട്ടായിരുന്നു അതിരടിയല്‍ താരം പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം സ്ലാങ്ങിലുള്ള ഡയലോഗ് ഡെലിവെറിയിലൂടെയും അഭിനയത്തിലൂടെയും ചെറുതെങ്കിലും തനിക്ക് കിട്ടിയ ഭാഗം വളരെ ഭംഗിയായി തന്നെ താരം അവതരിപ്പിക്കുകയായിരുന്നു. വമ്പന്‍ ഹൈപ്പിലെത്തിയ അതിരടിയില്‍ ബേസില്‍, ടൊവിനോ, സെറിന്‍ എന്നിവര്‍ക്ക് പുറമെ വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, ദര്‍ശന രാജേന്ദ്രന്‍, വിഷ്ണു അഗസ്ത്യ, റിയ ഷിബു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
അതേസമയം മലയാളത്തിലെ തന്നെ ഏറ്റവും ഹൈപ്പേറിയ ചിത്രമെന്ന വിശേഷണത്തിലാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തിയത്. 120 കോടിയിലധികം ബജറ്റില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, നയന്‍താര തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Actress Zarin shihab’s role in athiradi and Patriot gests appreciation
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.