തമിഴ്, മലയാളം തുടങ്ങി മിക്ക ഭാഷകളിലും ശ്രദ്ധേയയായ നടിയും അവതാരകയുമാണ് വൈഗ. ആദ്യത്തെ തന്റെ പേര് മാറ്റാനിടയായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് താരം. തന്റെ പേര് ഹണി റോസ് എന്നായിരുന്നുവെന്നും പിന്നീട് ഹണി റോസ് എന്ന പേരില്‍ മറ്റൊരു നടിയുള്ളത് കൊണ്ട് പേര് മാറ്റിയതാണെന്നും വൈഗ പറഞ്ഞു.
സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മനോരമയുടെ കവര്‍ പേജില്‍ തന്റെ ഫോട്ടോ വന്നതിനെ തുടര്‍ന്ന് ഹണി റോസിന്റെ വീട്ടില്‍ നിന്നും വിളിച്ചെന്നും ഇതല്ല ഹണി റോസ് എന്ന് പറയുകയുണ്ടായി എന്നും വൈഗ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വൈഗ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഹണി റോസ് എന്നായിരുന്നു എന്റെ പേര്. ഹണി റോസ് എന്ന പേരില്‍ ആ നടിയുള്ളത് കൊണ്ടാണ് ഞാന്‍ എന്റെ പേര് മാറ്റിയത്. ഹണി റോസ് ജോസഫ് എന്നായിരുന്നു ആദ്യത്തെ എന്റെ പേര്.




