നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th May 2023, 11:08 am
മുംബൈ: നടി വൈഭവി ഉപാധ്യായ(32) കാറപകടത്തില്‍ മരിച്ചു. നിര്‍മാതാവ് ജെ.ഡി. മജീതിയ ആണ് വിവരം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.
ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് അപകടം സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കവേ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു.

