എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ ദുഖവും അമര്‍ഷവുമുണ്ട്: പി.സിക്കെതിരെ നടിയുടെ മൊഴി; ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല
എഡിറ്റര്‍
Friday 18th August 2017 10:51am


കൊച്ചി: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയില്‍ നിന്നും വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. പി.സി ജോര്‍ജ് എം.എല്‍.എ നടത്തുന്ന പരാമര്‍ശങ്ങളില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്നും നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുന്നത് ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും നടി മൊഴിനല്‍കി.

ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മറ്റൊരു സ്ത്രീക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകരുതെന്നും അവര്‍ കമ്മീഷനോട് പറഞ്ഞു.

രഹസ്യമായാണ് നടിയില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ തേടിയത്. അതേ സമയം ഇക്കാര്യങ്ങള്‍ വനിതാ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നത് വനിതാ കമ്മീഷന്‍ സ്വമേധയാ ആണെന്നത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ സാങ്കേതികമായി രേഖപ്പെടുത്താത്തത് എന്നാണ് വിവരം.

കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താന്‍ ഉണ്ടെന്നും വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീനോട് പറഞ്ഞു.


Read more:  ബി.ജെ.പി ഭരണം നാസി ഭരണത്തിന് സമാനം: ബി.ജെ.പിയ്‌ക്കെതിരെ വോട്ടുചെയ്യാന്‍ ആഹ്വാനം നല്‍കി ഗോവന്‍ കത്തോലിക്കാ സഭ


പി.സി. ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. സംഭവത്തില്‍ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക.

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് നടി പി.സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയിരുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ലാ നടപടിയുമെടുക്കുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പറഞ്ഞിരുന്നു.

Advertisement