ഹൈദരാബാദ്: തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം സെക്രട്ടറിയും നടനുമായ വിശാല്‍ ഭീഷണിപ്പെടുത്തിയെന്നാരോപണവുമായി തെലുങ്ക് നടി ശ്രീ റെഡ്ഢി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീ റെഡ്ഢിയുടെ ആരോപണം.
“തമിഴ് സിനിമാ നടന്‍ വിശാലില്‍ നിന്ന് ഞാന്‍ ഭീഷണി നേരിടുന്നുണ്ട്. എന്നാല്‍ കോളിവുഡിലെ രഹസ്യങ്ങളുടെ ഇരുണ്ടവശം ഞാന്‍ പുറത്തെത്തിക്കും.”
നേരത്തെ സംവിധായകന്‍ എ.ആര്‍ മുരുകദോസിനും നടന്‍ ശ്രീകാന്തിനുമെതിരെ ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. മുരുകദോസ് അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് നടി ഫേസ്ബുക്കിലൂടെ ആരോപിച്ചത്. പ്രമുഖ നടന്‍ ശ്രീകാന്ത് അഞ്ചുവര്‍ഷംമുമ്പ് സെലിബ്രിറ്റി ലീഗിനിടെ പീഡിപ്പിച്ചെന്നും നടി ഫെയ്‌സ്ബുക്കില്‍ ആരോപിച്ചു. മുരുകദോസും ശ്രീകാന്തും പ്രതികരിച്ചിട്ടില്ല.
നടിമാരെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി രണ്ടുമാസംമുമ്പാണ് നടി തെലുങ്ക് ചലച്ചിത്ര വ്യാപാരസംഘടനയുടെ ആസ്ഥാനത്തിനുമുന്നില്‍ സ്വന്തം വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ചലച്ചിത്രലോകത്തെ പ്രമുഖര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നായിരുന്നു നടിയുടെ ആരോപണം.
Watch This Video:
