ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദക്ക്
Entertainment news
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നടി ശാരദക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th January 2026, 6:26 pm

മലയാളത്തിലെ സമുന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദക്ക്. അഞ്ച് ലക്ഷം രൂപയും, പ്രശസ്ത്രി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 25ന് തിരുവനന്തപുരത്ത് സമ്മാനിക്കും.

മലയാള സിനിമക്ക് ഒട്ടനവധി ബഹുമതികള്‍ നേടി കൊടുത്ത ശാരദ 1968ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യത്തെ ദേശീയപുരസ്‌കാരം നേടിയത്. അടൂര്‍ ഗോപാലാകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയം വരം എന്ന ചിത്രത്തിലൂടെയും ശാരദ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

Content Highlight:  Actress Sharadha  gets J.C. Daniel Award