ഞാന്‍ ഫെമിനിസത്തിലൊന്നും ഇടപെടാറില്ല; ഇങ്ങനത്തെ ചോദ്യങ്ങളൊന്നും എന്റെയടുത്ത് ചോദിക്കരുത്: ശാന്തി കൃഷ്ണ
Entertainment news
ഞാന്‍ ഫെമിനിസത്തിലൊന്നും ഇടപെടാറില്ല; ഇങ്ങനത്തെ ചോദ്യങ്ങളൊന്നും എന്റെയടുത്ത് ചോദിക്കരുത്: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th May 2022, 9:06 am

ഫെമിനിസത്തെക്കുറിച്ചും സിനിമാ മേഖലയില്‍ ഉയര്‍ന്നുവരുന്ന മീ ടൂ ആരോപണങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് നടി ശാന്തി കൃഷ്ണ. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ തന്റെ നിലപാടിനെക്കുറിച്ച് സംസാരിച്ചത്.

സിനിമാ മേഖലയില്‍ അവകാശ ബോധങ്ങള്‍ മാറിയിട്ടുണ്ട്, അതിന്റെ ഭാഗമായി ഡബ്ല്യു.സി.സി പോലുള്ള സംഘടനകളും ഉണ്ടായി വരുന്നുണ്ടല്ലോ, അതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശാന്തി കൃഷ്ണ.

”ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും എന്റെയടുത്ത് ചോദിക്കരുത്. ഐ ആം നോട്ട് അറ്റ് ഓള്‍ ഇന്‍ടു ഫെമിനിസം ഓര്‍ എനിതിങ് (I am not at all into feminism or anything).

ഒന്നിലും ഞാന്‍ ഇടപെടാറുമില്ല, ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. ഐ ഡോണ്ട് സ്പീക്ക് എബൗട്ട് ഇറ്റ് (I don’t speak about it).

കാരണം ഓരോരുത്തര്‍ക്കും ഫെമിനിസത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകളുണ്ടാകും. ഞാന്‍ ആ വഴിക്കേ പോകാറില്ല.

ഞാന്‍ തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്. ശരിയാണ്, തുല്യ അവകാശം വേണം. അങ്ങോട്ടുമിങ്ങോട്ടും ഒരു മര്യാദ, അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വേണം.

സ്ത്രീ, പുരുഷന്‍, അങ്ങനെയിങ്ങനെ എന്നൊന്നുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. ഒരാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ അതുപോലുള്ള ഫീലിങ്ങ്‌സ് ആണുങ്ങള്‍ക്കായാലും പെണ്ണുങ്ങള്‍ക്കായാലും ഉണ്ടാകും.

ബ്ലഡ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ഒരേ കളറാണ്. പിച്ചിക്കഴിഞ്ഞാല്‍ ഒരാള്‍ക്ക് വേദനിക്കുന്നുണ്ടെങ്കില്‍ മറ്റെയാള്‍ക്കും വേദനിക്കും. ആ രീതിയില്‍ നമ്മള്‍ ചിന്തിക്കുകയാണെങ്കില്‍ ഈ കാണുന്ന പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഞാനാണ് സൂപ്പീരിയര്‍, നീ ഇന്‍ഫീരിയര്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജനറലൈസ് ചെയ്യാനും പാടില്ല. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം അതാണ്.

സ്ത്രീകള്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ആണുങ്ങള്‍ അവരെ കുറ്റം പറയും എന്നൊന്നും നമ്മള്‍ ജനറലൈസ് ചെയ്യാന്‍ പറ്റില്ല. കാരണം സത്യമെന്താണെന്ന് നമുക്ക് പറയാന്‍ പറ്റില്ല.

പരസ്പരം ബഹുമാനം ഉണ്ടാകുന്നതാണ് ഏറ്റവും പ്രധാനം. ബഹുമാനവും പരസ്പര വിശ്വാസവും ഉണ്ടെങ്കില്‍ ഹ്യുമാനിറ്റിയില്‍ സംഭവിക്കാവുന്ന ഏറ്റവും ബെസ്റ്റ് കാര്യം അതാണ്,” ശാന്തി കൃഷ്ണ പറഞ്ഞു.

Content Highlight: Actress Shanthi Krishna about her concept of feminism