സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരമാണ് സാനിയ ഇയ്യപ്പന്‍. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന സാനിയയുടെ ഫോട്ടോകളും റീല്‍സും ഡബ്ബ് സ്മാഷ് വീഡിയോസുമെല്ലാം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ച ഒരു കിടിലന്‍ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സോഷ്യല്‍മീഡിയയില്‍ തരംഗമായ ക്ലബ് ഹൗസിനെയാണ് സാനിയ ട്രോളുന്നത്. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഓരോ ചാറ്റ് റൂമുകളും മിനുട്ടുകള്‍ക്കുള്ളിലാണ് നിറയുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ഇത്തരത്തില്‍ ക്ലബ്ബ് ഹൗസില്‍ നടക്കുന്ന ചില ചര്‍ച്ചകളെ ട്രോളിയാണ് സാനിയ രംഗത്തെത്തിയിരിക്കുന്നത്.
അപ്പുറത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയുന്ന മോഡറേറ്റര്‍മാരേയാണ് ട്രോളില്‍ സാനിയ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Actress Saniya Iyyappan troll Club House Viral Video
