ആ പയ്യന്‍ എന്നെ നോക്കുന്നേയില്ല, ശ്രദ്ധപിടിച്ചുപറ്റാനായി ഞാന്‍ കുറേ കോപ്രായങ്ങളൊക്കെ കാണിച്ചു; തായ്‌ലന്റ് യാത്രയിലെ രസകരമായ അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
Movie Day
ആ പയ്യന്‍ എന്നെ നോക്കുന്നേയില്ല, ശ്രദ്ധപിടിച്ചുപറ്റാനായി ഞാന്‍ കുറേ കോപ്രായങ്ങളൊക്കെ കാണിച്ചു; തായ്‌ലന്റ് യാത്രയിലെ രസകരമായ അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd October 2022, 3:00 pm

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. ആദ്യ ചിത്രം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദം ഉണ്ടാക്കാന്‍ സാനിയയ്ക്ക് സാധിച്ചിരുന്നു. പൃഥ്വിരാജ് സംവിധാനം ചെ ലൂസിഫറിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് സാനിയ. തന്റെ യാത്രാവിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ തായ്‌ലന്റിലേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ചാണ് സാനിയ എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ പരിപാടിയില്‍ പങ്കെടുക്കവേ സംസാരിച്ചത്.

രസമുള്ള ഒരു സംഭവമാണ്. തായ്‌ലന്റില്‍ ഞാന്‍ ഫാമിലിയുമായി ട്രിപ്പ് പോയതാണ്. ഞങ്ങള്‍ അവിടുത്തെ ഒരു ക്ലബ്ബില്‍ ഇരിക്കുകയാണ്. അച്ഛനും അമ്മയും അമ്മൂമ്മയുമൊക്കെ ഉണ്ട്. ഫണ്‍ ട്രിപ്പായിരുന്നു. അമ്മൂമ്മയെ ക്ലബിലൊക്കെ കൊണ്ടുപോയിട്ട്, ഇതാണ് ക്ലബ്ബെന്നും എന്തൊക്കെയാണ് അവിടെ നടക്കുന്നത് എന്നുമൊക്കെ കാണിച്ചുകൊടുത്തു.

ഞാനും എന്റെ സിസ്റ്ററും കൂടി അകത്ത് കയറി ഡാന്‍സൊക്കെ കളിക്കുന്നുണ്ട്. അങ്ങനെ നില്‍ക്കുമ്പോള്‍ അവിടെ ഒരു പയ്യനെ കണ്ടു. നോര്‍ത്ത് ഇന്ത്യനാണെന്നു തോന്നുന്നു. നല്ല ഭംഗിയുണ്ട് അവനെ കാണാന്‍. പക്ഷേ ഇവന്‍ എന്നെ നോക്കുന്നേയില്ല (ചിരി). ഇങ്ങനെ ഒരിക്കലും സംഭവിക്കാറില്ലല്ലോയെന്ന് ഞാന്‍ എന്റെ ചേച്ചിയോട് പറഞ്ഞു.

ഇത് ശരിവാവില്ല (ചിരി) എന്ന ലൈനിലാണ് ഞാന്‍. എനിക്കറിയില്ല ഞാന്‍ ഇങ്ങനെ ഇറിറ്റേറ്റഡ് ആവുകയാണ്. ഈ പയ്യന്‍ എന്നെ നോക്കാന്‍ വേണ്ടിയിട്ട് ഞാന്‍ അവിടെ കിടന്ന് എന്തൊക്കെയോ കോപ്രായങ്ങള്‍ കാണിക്കുകയാണ്. ചേച്ചിയുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞ് ഹ ഹ ഹ എന്ന് പറഞ്ഞു ചിരിക്കുന്നു, ഫുള്‍ ഡ്രാമ.

ഇത് കണ്ട് അമ്മ എന്റെ അടുത്ത് വന്നിട്ട് നീ ഈ കാണിക്കുന്നത് ഭയങ്കര എവിഡന്റാണെന്നും ആ പയ്യന് എന്തായാലും മനസിലായിട്ടുണ്ടെന്നും ഇനിയെങ്കിലും നിര്‍ത്താമോ എന്നൊക്കെ പറഞ്ഞു. ഇല്ല, ഇതിന് ഒരു തീരുമാനമുണ്ടാക്കാതെ നിര്‍ത്തില്ലെന്ന നിലപാടിലാണ് ഞാന്‍ (ചിരി).

അങ്ങനെ ഞങ്ങള്‍ മുകളില്‍ ഒരു ക്ലബ്ബുണ്ട് അവിടേക്ക് പോയി. അപ്പോള്‍ എനിക്ക് മനസിലായി ഇവന്‍ എന്നെ നോക്കുന്നുണ്ടെന്ന്. ഇവന്‍ നേരെ മുകളിലേക്ക് വന്നു. അങ്ങനെ ഇവന്‍ എനിക്ക് തിരിച്ച് എനിക്ക് സിഗ്നല്‍സ് തരാന്‍ തുടങ്ങി. അപ്പോള്‍ പിന്നെ എനിക്ക് അവനെ വേണ്ട.
നെവര്‍ അയാം ഹാപ്പി. അറ്റ്‌ലീസ്റ്റ് അവന്‍ ഒരു നോക്കണമെന്നേ നമുക്കുള്ളൂ. അവന്‍ നോക്കിയപ്പോ പിന്നെ നമ്മള്‍ അവിടുന്ന് ഇറങ്ങി ഇങ്ങോട്ട് പോന്നു.

ഇത് കണ്ട് അമ്മ എന്റെ അടുത്ത് വന്നിട്ട്, അതുശരി അപ്പോള്‍ ഇതൊക്കെയാണ് പരിപാടി അല്ലേ എന്ന് ചോദിച്ചു. യെസ് എന്ന് ഞാനും. പുള്ളി കരുതിക്കാണും ഇത്രയൊക്കെ ഓവറാക്കിയിട്ട് നമ്മള്‍ പോയ്ക്കളഞ്ഞല്ലേയെന്ന് (ചിരി), സാനിയ പറഞ്ഞു.

Content Highlight: Actress saniya Iyyappan Share Funny Incident During Thailand Trip