മലയാളത്തില്‍ എനിക്ക് ഇഷ്ടപെട്ട നടി ഇവരാണ്, അവര്‍ ചെയ്ത കഥാപാത്രങ്ങളെ ഒന്നുതൊടാന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിയില്ല: സാനിയ ഇയ്യപ്പന്‍
Entertainment news
മലയാളത്തില്‍ എനിക്ക് ഇഷ്ടപെട്ട നടി ഇവരാണ്, അവര്‍ ചെയ്ത കഥാപാത്രങ്ങളെ ഒന്നുതൊടാന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിയില്ല: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th March 2023, 8:05 am

മലയാള സിനിമയില്‍ തനിക്ക് ഇഷ്ടപ്പെട്ട നടിമാരെക്കുറിച്ച് പറയുകയാണ് സാനിയ ഇയ്യപ്പന്‍. ഗ്രേസ്, പാര്‍വതി, ശോഭന, അന്ന ബെന്‍ തുടങ്ങിയവരുടെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും അവര്‍ ചെയ്തു വെച്ച കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മറ്റ് നടിമാര്‍ക്ക് പറ്റില്ലെന്നും സാനിയ പറഞ്ഞു.

അന്ന ബെന്നിന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും ഏറ്റവും ഇഷ്ടമുള്ള നടി ശോഭനയും പാര്‍വതിയുമാണെന്നും സാനിയ പറഞ്ഞു. ധന്യ വര്‍മയുമൊത്തുള്ള അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആക്ഷന്‍ പറഞ്ഞാല്‍ ഗ്രേസ് ഒക്കെ പെട്ടെന്ന് ക്യാരക്ടറായി മാറും. സത്യം പറഞ്ഞാല്‍ അത് വരെ ചിരിച്ച് കളിച്ച് നിന്ന് പെട്ടെന്ന് ക്യാരക്ടറിലേക്ക് മൂവ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

ഇന്‍ഡസ്ട്രിയില്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ നോക്കുന്നത് മൂന്ന്, നാല് ആക്ടേഴ്‌സിനെയാണ്. അതില്‍ ഒരാളാണ് ഗ്രേസ്, പിന്നെ അന്ന ബെന്‍.

അവളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ക്യാരക്ടറിലേക്ക് ഇറങ്ങി അഭിനയിക്കുന്ന നടിയാണ്. ഈ ക്യാരക്ടര്‍ ഇവര്‍ക്ക് മാത്രമെ ചെയ്യാന്‍ പറ്റുകയുള്ളൂവെന്ന് നമ്മളെ ഫീല്‍ ചെയ്യിപ്പിക്കുന്ന വ്യക്തികളില്‍ ഒരാളാണ് അന്ന.

മലയാളത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് പാര്‍വതി ചേച്ചിയെയാണ്. ശോഭന മേമിനെ പോലെയൊക്കെ ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വേറെ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുമോയെന്ന് എനിക്ക് അറിയില്ല.

അവര്‍ ചെയ്ത് വെച്ച കഥാപാത്രങ്ങളെ ഒന്ന് തൊടാന്‍ പോലും മറ്റുള്ളവര്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. കോമഡിയായിട്ടുള്ള സിനുകളില്‍ അഭിനയിക്കുന്നതിലും എനിക്ക് ഇഷ്ടം സീരിയസ് കഥാപാത്രം ചെയ്യുന്നതാണ്,” സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

content highlight: actress saniya iyyappan says her favourite actress